ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, April 23, 2024 2:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഷാ​​​രോ​​​ണ്‍ വ​​​ധ​​​ക്കേ​​​സി​​​ലെ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി ഗ്രീ​​​ഷ്മ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ലെ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ഇ​​​തി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഗ്രീ​​​ഷ്മ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഈ ​​​വാ​​​ദം നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് വി​​​ക്രം നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മാ​​​ന​​​മാ​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. എ​​​ന്നാ​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി​​​ക്ക് സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തിൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ടും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ഗ്രീ​​​ഷ്മ​​​യ്ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ശ്രീ​​​റാം പാ​​​റ​​​ക്കാ​​​ട്ട് വാ​​​ദി​​​ച്ചു. എ​​​ന്നാൽ കോ​​​ട​​​തി ഇ​​​തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല.


കാ​​​മു​​​ക​​​ൻ ഷാ​​​രോ​​​ണ്‍ രാ​​​ജ് പ്ര​​​ണ​​​യ​​​ബ​​​ന്ധ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ഷം ന​​​ൽ​​​കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ഗ്രീ​​​ഷ്മ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്. 2022 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ്രീ​​​ഷ്മ നേ​​​ര​​​ത്തേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ഗ്രീ​​​ഷ്മ​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി ഉ​​​ണ്ടാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.