മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​യി​​ൽ ക​​ന​​ത്ത ഇ​​ടി​​വ്. വ​​ൻ​​തോ​​തി​​ലു​​ള്ള ചാ​​ഞ്ചാ​​ട്ട​​ത്തി​​നി​​ട​​യി​​ൽ വി​​ൽ​​പ്പ​​ന ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്്സും ക​​ന​​ത്ത ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ന​​ലെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ക​​ഴി​​ഞ്ഞ ഏ​​ഴു മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ൾ. സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യിലെ ആ​​ഗോ​​ള, ആ​​ഭ്യ​​ന്ത​​ര മാ​​റ്റ​​ങ്ങ​​ൾ നി​​ക്ഷേ​​പ​​ക​​രെ ജാ​​ഗ​​രൂ​​ക​​രാ​​ക്ക​​യ​​തും ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് താ​​രി​​ഫ് ഉ​​യ​​ർ​​ത്തു​​മെ​​ന്ന അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണിയും ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സി​​ന്‍റെ (എ​​ഫ്ഐ​​ഐ) വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള പിന്മാ​​റ്റവും എ​​ല്ലാം ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ച്ചു.

പൊ​​തു​​മേ​​ഖ​​ല, സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ൾ, ഓ​​ട്ടോ സ്റ്റോ​​ക്കു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വാ​​ണ് വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്. സ്മോ​​ൾ, മി​​ഡ്ക്യാ​​പ് സൂ​​ചി​​ക​​ക​​ളും വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. നി​​ക്ഷേ​​പ മൂ​​ല്യ​​ത്തി​​ൽ ഏഴു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ​​ത്.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 1235 പോ​​യി​​ന്‍റി​​ന്‍റെ അ​​താ​​യ​​ത് 1.60 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തോ​​ടെ 75,838 പോ​​യി​​ന്‍റി​​ൽ ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി​​ക്ക് 320 പോ​​യി​​ന്‍റി​​ന്‍റെ ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. 23000 എ​​ന്ന നി​​ല​​യി​​ലും താ​​ഴെ പോ​​യ നി​​ഫ്റ്റി 23,024ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​ത്. നി​​ഫ്റ്റി​​ക്ക് 1.37 ശ​​ത​​മാ​​നം ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ​​ത്. 1148 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 2656 ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്നു. 112 ഓ​​ഹ​​രി​​ക​​ൾ മാ​​റ്റ​​മി​​ല്ലാ​​തെ നി​​ന്നു.

അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി സ്ഥാ​​ന​​മേ​​റ്റ ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഏ​​ങ്ങ​​നെ​​യാ​​ണ് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് മേ​​ൽ താ​​രി​​ഫ് ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ പോ​​കു​​ന്ന​​ത് എ​​ന്ന​​തി​​നെ കു​​റി​​ച്ചു​​ള്ള അ​​നി​​ശ്ചി​​ത​​ത്വം ഓ​​ഹ​​രി വി​​പ​​ണി​​യെ ബാ​​ധി​​ച്ചു.

അ​​ധി​​കാ​​ര​​മേ​​റ്റ ആ​​ദ്യ ദി​​വ​​സം ത​​ന്നെ ട്രം​​പ് കാ​​ന​​ഡ, മെ​​ക്സി​​ക്കോ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് താ​​രി​​ഫ് ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ട്രം​​പി​​ന്‍റെ ന​​യ​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്ക് പ്ര​​തി​​കൂ​​ല​​മാ​​കു​​മോ എ​​ന്ന ചി​​ന്ത​​യി​​ൽ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് നി​​ക്ഷേ​​പ​​ക​​ർ വി​​പ​​ണി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്.

നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഒ​​ന്ന​​ട​​ങ്കം 7,52,520.34 കോ​​ടി​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ നേ​​രി​​ട്ട​​ത്. അ​​താ​​യ​​ത് ബി​​എ​​സ്ഇ ലി​​സ്റ്റ​​ഡ് ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണി മൂ​​ല്യം 4,24,07,205.81 കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു.

വൻ നഷ്ടത്തിൽ റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്

റി​​യ​​ൽ​​റ്റി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് സെ​​ക്ട​​റു​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യി ന​​ഷ്ടം നേ​​രി​​ട്ട​​ത്. നാ​​ലു​​ ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വ്. ബാ​​ങ്ക്, ഓ​​ട്ടോ, ഓ​​ഹ​​രി​​ക​​ളും ന​​ഷ്ടം നേ​​രി​​ട്ടു. സെ​​ൻ​​സെ​​ക്സി​​ൽ സൊ​​മാ​​റ്റോ, എ​​ൻ​​ടി​​പി​​സി, അ​​ദാ​​നി പോ​​ർ​​ട്സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, എ​​സ്ബി​​ഐ, റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യി ന​​ഷ്ടം നേ​​രി​​ട്ട ക​​ന്പ​​നി​​ക​​ൾ. അ​​ൾ​​ട്രാടെ​​ക്, എ​​ച്ച്സി​​എ​​ൽ-​​ടെ​​ക് എന്നീ ര​​ണ്ട് ഓ​​ഹ​​രി​​ക​​ൾ മാ​​ത്ര​​മാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​റി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ മാ​​റ്റ​​മി​​ല്ലാ​​തെ​​നി​​ന്നു.


നി​​ഫ്റ്റി​​യി​​ലെ അ​​ന്പ​​ത് ഓ​​ഹ​​രി​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണം മാ​​ത്ര​​മാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ട്രെ​​ന്‍റ്, അ​​ദാ​​നി പോ​​ർ​​ട്സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ​​യ്ക്ക് ക​​ന​​ത്ത ന​​ഷ്ട​​മാ​​ണ് നേ​​രി​​ട്ട​​ത്.

അ​​പ്പോ​​ളോ ഹോ​​സ്പി​​റ്റ​​ൽ, ടാ​​റ്റ ക​​ണ്‍​സ്യൂ​​മ​​ർ, ബി​​പി​​സി​​എ​​ൽ, ജെഎ​​സ്ഡ​​ബ്ല്യു സ്റ്റീ​​ൽ, ശ്രീ​​റാം ഫി​​നാ​​ൻ​​സ് എ​​ന്നി​​വ നേ​​ട്ട​​ത്തി​​ലാ​​ണ്. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ കാ​​പ് സൂ​​ചി​​ക​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. എ​​ല്ലാ സെ​​ക്ട​​റ​​ൽ സൂ​​ചി​​ക​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ്. നി​​ഫ്റ്റി ബാ​​ങ്ക്, പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ സൂ​​ചി​​ക​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണ് ഇ​​ടി​​ഞ്ഞ​​ത്.

വി​​പ​​ണി​​യി​​ലെ തകർച്ചയ്ക്കു​​ണ്ടാ​​യ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ

ട്രം​​പി​​ന്‍റെ വ്യാ​​പാ​​ര ന​​യം

അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ സാ​​ന്പ​​ത്തി​​ക ന​​യ​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്ക് പ്ര​​തി​​കൂ​​ല​​മാ​​കു​​മോ എ​​ന്ന ചി​​ന്ത​​യി​​ൽ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് നി​​ക്ഷേ​​പ​​ക​​ർ വി​​പ​​ണി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്. അ​​ധി​​കാ​​ര​​മേ​​റ്റ ആ​​ദ്യ ദി​​വ​​സം ത​​ന്നെ ട്രം​​പ് അ​​യ​​ൽ രാ​​ജ്യ​​ങ്ങ​​ളാ​​യ കാ​​ന​​ഡയിലും മെ​​ക്സി​​ക്കോയിലും നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് 25 ശ​​ത​​മാ​​നം താ​​രി​​ഫ് ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന്്പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​ത് ഫെ​​ബ്രു​​വ​​രി ഒ​​ന്നു മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടി​​യേ​​റ്റ ന​​യ​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ടെ​​ക് മേ​​ഖ​​ല​​യെ​​യും സ്വാ​​ധീ​​നി​​ച്ചേ​​ക്കാം.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക്

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ (ഫോ​​റി​​ൻ പോ​​ർ​​ട്ട​​ഫോ​​ളി​​യോ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ്-​​എ​​ഫ്പി​​ഐ) തു​​ട​​ർ​​ച്ച​​യാ​​യ പിന്മാ​​റ്റ​​ത്തി​​നൊ​​പ്പം യു​​എ​​സ് ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​തും ബോ​​ണ്ടു​​ക​​ളു​​ടെ ആ​​ദാ​​യം ഉ​​യ​​ർ​​ന്ന​​തും വി​​പ​​ണി​​യു​​ടെ സ​​മീ​​പ മാ​​സ​​ങ്ങ​​ളി​​ലെ ഇ​​ടി​​വി​​ന് പി​​ന്നി​​ലെ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​ണ്. ജ​​നു​​വ​​രി ര​​ണ്ടി​​നൊ​​ഴി​​കെ, ജ​​നു​​വ​​രി​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും എ​​ഫ്പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. തി​​ങ്ക​​ളാ​​ഴ്ച വ​​രെ ഏ​​ക​​ദേ​​ശം 51,000 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​യാ​​ണ് വി​​റ്റ​​ത്.

മൂ​​ന്നാം പാ​​ദം മി​​ക​​ച്ച​​താ​​യി​​ല്ല

2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ക​​ന്പ​​നി​​ക​​ൾ​​ക്ക് പ്ര​​തീ​​ക്ഷി​​ച്ച​​തു​​പോ​​ലു​​ള്ള വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​കു​​ന്നി​​ല്ല. ക​​ന്പ​​നി​​ക​​ൾ​​ക്ക് ആ​​ദ്യ ര​​ണ്ടു പാ​​ദ​​ങ്ങ​​ളി​​ലും നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ല. ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ന്നാം പാ​​ദ വ​​രു​​മാ​​ന​​വും സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ സാന്പത്തികാവസ്ഥ

ഇ​​ന്ത്യ​​ൻ സ​​ാന്പത്തിക വളർച്ച കുറയുമെന്ന റിപ്പോർട്ടുകൾ വ ന്നത് നി​​ക്ഷേ​​പ​​ക​​രി​​ൽ ജാ​​ഗ്ര​​ത​​യ്ക്കി​​ടാ​​യാ​​ക്കി.