സരസ് മേളയിൽ ഔഷധി സ്റ്റാൾ
Wednesday, January 22, 2025 12:19 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ് മേള നഗറിൽ ആരംഭിച്ച ഔഷധി സ്റ്റാൾ ചെയർപേഴ്സണ് ശോഭന ജോർജ് ഉദ്ഘാടനംചെയ്തു.
ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഫാ. ജേക്കബ് റോയി ജോർജ് ആദ്യവില്പന നടത്തി. സ്റ്റാളിൽനിന്നു വാങ്ങുന്ന ഔഷധി ഉത്പന്നങ്ങൾക്കു 10 ശതമാനം വിലക്കിഴിവു നൽകുമെന്നു ശോഭന ജോർജ് അറിയിച്ചു.