മുംബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ക​​ന​​ത്ത ഇ​​ടി​​വി​​നൊ​​പ്പം ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യ്ക്കും ഇ​​ന്ന​​ലെ ന​​ഷ്ടം. രൂ​​പ​​യു​​ടെ മൂ​​ല്യം 14 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 86.59ൽ ​​ക്ലോ​​സ് ചെ​​യ്തു.

ഡോ​​ള​​ർ സൂ​​ചി​​ക ഉ​​യ​​ർ​​ന്ന​​തും ഓ​​ഹ​​രി വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ന്ന വി​​റ്റ​​ഴി​​ക്ക​​ലു​​മാ​​ണ് രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മെ​​ക്സി​​ക്കോ​​യ്ക്കും കാ​​ന​​ഡ​​യ്ക്കു​​ം താ​​രി​​ഫ് പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഡോ​​ള​​ർ സൂ​​ചി​​ക 108.66ലെ​​ത്തി.


86.28ലാ​​ണ് ഇ​​ന്ന​​ലെ രൂ​​പ​​യു​​ട വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 86.28ലെ​​ത്തി​​യ രൂ​​പ​​യു​​ടെ മൂ​​ല്യം 86.59ലേ​​ക്കു പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച 86.45ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.