മോണ്ട്ര ഇലക്ട്രിക്കില്‍ പുതിയ കാര്‍ഗോ വാഹന ശ്രേണി
Wednesday, January 22, 2025 12:19 AM IST
കൊച്ചി: മോണ്ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ-എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ-3വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.
245 കിലോമീറ്റർ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കിലോമീറ്റര്‍ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ വരുന്നത്. 3.5 ടണ്‍ ആണ് ഭാരം. 80 കിലോവാട്ട് പവറും, 300 എന്‍എം ടോര്‍ക്കുമുണ്ട്.
ഏഴു വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയോടെ വരുന്ന ഈ മോഡലിന് 15.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം പ്രാരംഭ വില.