കൊ​​​​ച്ചി: സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കി​​​​ന് മി​​​​ക​​​​ച്ച അ​​​​റ്റാ​​​​ദാ​​​​യം. 11.96 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 341.87 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ബാ​​​​ങ്ക് നേ​​​​ടി​​​​യ ലാ​​​​ഭം.

മു​​​​ന്‍ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 305.36 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ 483.45 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 528.84 കോ​​​​ടി രൂ​​​​പ​​​​യാ​​​​യും വ​​​​ര്‍​ധി​​​​ച്ചു. 9.39 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ച.

മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ള്‍ മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ 4.74 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് 44 പോ​​​​യി​​​​ന്‍റു​​​​ക​​​​ള്‍ കു​​​​റ​​​​ച്ച് 4.30 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു. അ​​​​റ്റ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി 36 പോ​​​​യി​​​​ന്‍റു​​​​ക​​​​ള്‍ കു​​​​റ​​​​ച്ച് 1.61 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നും 1.25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നും ബാ​​​​ങ്കി​​​​ന് ക​​​​ഴി​​​​ഞ്ഞു. ആ​​​​സ്തി​​​​ക​​​​ളി​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​നം 1.07 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് 1.12 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും വ​​​​ര്‍​ധി​​​​ച്ചു. അ​​​​റ്റ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 6.13 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 869.26 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം 310 പോ​​​​യി​​​​ന്‍റു​​​​ക​​​​ള്‍ വ​​​​ര്‍​ധി​​​​ച്ച് 81.07 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ലി​​​​ന് പു​​​​റ​​​​മേ​​​​യു​​​​ള്ള കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം 465 പോ​​​​യി​​​​ന്‍റു​​​​ക​​​​ള്‍ വ​​​​ര്‍​ധി​​​​ച്ച് 71.73 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി.


റീ​​​​ട്ടെ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ 7.71 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 1,02,420 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. പ്ര​​​​വാ​​​​സി (എ​​​​ന്‍​ആ​​​​ര്‍​ഐ) നി​​​​ക്ഷേ​​​​പം 6.49 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 31,132 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ന്‍ വ​​​​ര്‍​ഷം ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 29,236 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.

മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് കാ​​​​സ (ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ആ​​​​ൻ​​​​ഡ് സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ട്) നി​​​​ക്ഷേ​​​​പം 4.13 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ചു. സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ല്‍ 3.37 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ല്‍ 7.73 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് വ​​​​ര്‍​ധ​​​​ന. വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ 11.95 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ര്‍. ശേ​​​​ഷാ​​​​ദ്രി പ​​​​റ​​​​ഞ്ഞു.