നിയമസഭാ തെരഞ്ഞെടുപ്പ് 2016 സംവാദം സജീവ ചര്‍ച്ചകളാല്‍ ശ്രദ്ധേയം
Wednesday, May 4, 2016 5:20 AM IST
ഷിക്കാഗോ : ഈ മാസം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പു വിഷയമാക്കി ഇന്ത്യാ പ്രസ് ക്ളബ് ഷിക്കാഗോ ചാപ്റ്റര്‍ സംഘടിപ്പിച്ച 'നിയമസഭ തെരഞ്ഞെടുപ്പ് 2016 സംവാദം' പങ്കാളിത്തം കൊണ്ടും ആവേശകരമായ വാദമുഖങ്ങള്‍ കൊണ്ടും പുതിയ അനുഭവമായി. ഷിക്കാഗോയിലെ വിവിധ മലയാളി രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സാമൂഹിക സാഹിത്യ പ്രമുഖരും പങ്കെടുത്ത ഈ പരിപാടി ഏപ്രില്‍ 29-നു മൌണ്ട് പ്രോസ്പെകടിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെന്ററില്‍ വച്ചു നടത്തപ്പെട്ടു. അമേരിക്കന്‍ മലയാളിയുടെ മനസ്സുതുറക്കാനും കേരളത്തിന്റെ രാഷ്ട്രീയഭാവിയില്‍ അവര്‍ക്കുള്ള താത്പര്യവും ആകാംക്ഷകളും പങ്കുവെക്കാനും ഇതൊരു തുറന്ന വേദിയായി.

ജൈബു കുളങ്ങര (കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്), ഫ്രാന്‍സിസ് കിഴക്കെക്കുറ്റ് (വലതുപക്ഷ മുന്നണി) , ഇടതുപക്ഷ മുന്നണിക്കുവേണ്ടി പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപതി, സണ്ണി വള്ളിക്കളം, മാത്യു തട്ടമറ്റം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിനുവേണ്ടി അഗസ്റിന്‍ കരിംകുറ്റിയില്‍, ഗ്ളാട്സണ്‍ വര്‍ഗീസ്, സതീശന്‍ നായര്‍ , സന്തോഷ് നായര്‍, ആന്റോ കവലക്കല്‍, സാജു കണ്ണംപള്ളി (സോഷ്യല്‍ ക്ളബ്), ഇല്ലിനോയിസ് മലയാളി അസോസിയേഷനു വേണ്ടി ജോസി കുരിശിങ്കല്‍, ബേസില്‍ പെരേര, മറിയാമ്മ പിള്ള (ഫൊക്കാന) ,മേഴ്സി കുര്യാക്കോസ് (നഴ്സ്സ് അസോസിയേഷന്‍), സണ്ണി വള്ളിക്കളം, രന്‍ജന്‍ എബ്രഹാം (ഷിക്കാഗോ മലയാളി അസോസിയേഷന്‍), ബിജി എടാട്ട് (കേരളൈറ്റ് അസോസിയേഷന്‍), അജി ഭാസ്കരന്‍ (ഷിക്കാഗോ കലാക്ഷേത്ര), വിജി നായര്‍ (മിഡ് വെസ്റ് അസോസിയേഷന്‍ ), ജോണ്‍ എലക്കാട്ട് (സാഹിത്യവേദി), മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷനു വേണ്ടി ഫിലിപ്പ് മാത്യു, സ്റെബി തോട്ടം,ചന്ദ്രന്‍ പിള്ള (എന്‍ഡിഎ) രാഷ്ട്രീയ നിരീക്ഷകര്‍ റോയ് ചേലമലയില്‍, സാബു നടുവീട്ടില്‍, ജോസ് മണക്കാട്ട്, താജു കണ്ടാരപ്പള്ളി, സ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ്, കൈരളി, പ്രവാസി എന്നീ ചാനലുകള്‍ കൂടാതെ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രക്ഷേപണം ചെയ്യുന്നതാണ്. ബിസിനസ് രംഗത്തെ പ്രമുഖരായ 'ഗ്യാസ് ഡിപ്പോ' കമ്പനി (ജോയ് നെടിയകാല) പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തു. ബിജു സക്കറിയ (പ്രസിഡന്റ്, ഷിക്കാഗോ ചാപ്റ്റര്‍), ശിവന്‍ മുഹമ്മ (നാഷണല്‍ പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം കൊടുത്ത പ്രോഗ്രാമിന്റെ അവതാരക ശോഭ ജിബിയായിരുന്നു. പങ്കെടുത്തവര്‍ക്ക് സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ നന്ദി പറഞ്ഞു. ഇന്ത്യ പ്രസ്ക്ളബ് ഷിക്കാഗോ ചാപ്റ്ററിനു വേണ്ടി ട്രഷറര്‍ ബിജു കിഴക്കെക്കുറ്റ്, വൈസ് പ്രസിഡന്റ് ജോയിച്ചന്‍ പുതുക്കുളം, ജോയിന്റ് സെക്രട്ടറി പ്രസന്നന്‍ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: അനിലാല്‍ ശ്രീനിവാസന്‍