വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം
Tuesday, April 30, 2024 11:04 AM IST
രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ഞാ​യ​റാ​ഴ്ച കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡ​യ​മ​ണ്ട് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യും സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത​യു​മാ​യ തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് സീ​ക​ര​ണ​വും ന​ൽ​കി.

മാ​ർ​ത്ത​മ​റി​യം സ​മാ​ജം, മെ​ൻ​സ് ഫോ​റം, എം​ജി​ഒ​സി​സം, ബാ​ല സ​മാ​ജം എ​ന്നീ ആ​ത​മീ​യ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ങ്ങ​ൾ വാ​ഷിം​ഗ്ട​ൺ, മേ​രി​ലാ​ൻ​ഡ് ഏ​രി​യ​ക​ളി​ൽ ന​ട​ത്തും. ആ​ദ്യ​പ​ടി​യാ​യി ഭ​വ​നര​ഹി​ത​രാ​യ ഒ​രു വ്യ​ക്തി​ക്ക് ജൂ​ബി​ലി​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ഭ​വ​നം നി​ർ​മ്മി​ച്ച് ന​ൽ​കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​കെ. ഒ. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി സൂ​സ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി അ​ശ്വി​ൻ ജോ​ൺ എ​ന്നി​വ​രെ കൂ​ടാ​തെ ഐ​സ​ക്ക് ജോ​ൺ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും നി​ർ​മ്മ​ല തോ​മ​സ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, രാ​ജ​ൻ യോ​ഹ​ന്നാ​ൻ സു​വ​നീ​ർ എ​ഡി​റ്റ​ർ, അ​ല​ക്സ് ജോ​ൺ​സ​ൺ അ​സി​സ്റ്റ​ന്‍റ് സു​വ​നീ​ർ എ​ഡി​റ്റ​ർ, മ​ത്താ​യി ചാ​ക്കോ, മ​റി​യ ചാ​ക്കോ, മി​നി ജോ​ൺ, രാ​ജ​ൻ വ​ർ​ഗീ​സ്, ഈ​പ്പ​ൻ വ​ർ​ഗീ​സ്, ജോ​ർ​ജ് പി. ​തോ​മ​സ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.