ഷാ​ർ​ല​റ്റി​ൽ നാ​ല് പോ​ലീ​സു​കാ​ർ വെ​ടി‌​യേ​റ്റ് മ​രി​ച്ചു
Tuesday, April 30, 2024 4:52 PM IST
പി.പി.ചെറിയാൻ
ഷാ​ർ​ല​റ്റ്: കി​ഴ​ക്ക​ൻ ഷാ​ർ​ല​റ്റി​ൽ ഗാ​ൽ​വേ ഡ്രൈ​വി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ യു​എ​സ് മാ​ർ​ഷ​ൽ​സ് ഫ്യു​ജി​ടീ​വ് ടാ​സ്‌​ക് ഫോ​ഴ്‌​സി​ലെ നാ​ല് അം​ഗ​ങ്ങ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വാ​റ​ണ്ട് ന​ൽ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊലപാതകത്തിൽ ക​ലാ​ശി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പോ​ലീ​സു​കാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.