ഷിക്കാഗോ സെന്റ് മേരീസില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Thursday, March 5, 2015 6:04 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു.

മാര്‍ച്ച് ഒന്നിനു രാവിലെ പത്തിനു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ അനുമോദിക്കുകയും അവരെ ആശീര്‍വദിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍