റൈറ്റ് റവ. തോമസ് കെ. ഉമ്മന് ഷിക്കാഗോയില്‍ സ്വീകരണം
Friday, June 27, 2014 8:22 AM IST
ഷിക്കാഗോ: ഡപ്യൂട്ടി മോഡറേറ്ററായതിനുശേഷം ആദ്യമായി ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക അധ്യക്ഷനുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്കും കൊച്ചമ്മയ്ക്കും ഷിക്കാഗോ സിഎസ്ഐ സഭകളുടെ സംയുക്ത നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ജൂണ്‍ 24-ന് ചൊവ്വാഴ്ച വൈകിട്ട് ഷിക്കാഗോ മിഡ്വേ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന തിരുമേനിയേയും കൊച്ചമ്മയേയും സ്വീകരിക്കാന്‍ വിവിധ സഭകളിലുള്ള വൈദീകരുടെ നേതൃത്വത്തില്‍ ഒട്ടനവധി സഭാ ജനങ്ങളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു സെന്റ് മാര്‍ക്ക് സിഎസ്ഐ ചര്‍ച്ച്, സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച്, ഷിക്കാഗോ സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ എന്നിവയേയും എക്യൂമെനിക്കല്‍ വൈദീക സമൂഹത്തേയും പ്രതിനിധീകരിച്ച് റവ. ഷൈന്‍ മാത്യു, റവ. ബിനോയി പി. ജേക്കബ്, റവ. സ്റാലിന്‍ റ്റി. ജോണ്‍സണ്‍, റവ.ഡോ. മാത്യു പി. ഇടിക്കുള എന്നിവരും വിവിധ സഭകളെ പ്രതിനിധീകരിച്ച് അത്മായ നേതൃത്വവും പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും തിരുമേനിയേയും കൊച്ചമ്മയേയും ഷിക്കാഗോയിലേക്ക് സ്വാഗതം ചെയ്തു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് വളരെ വൈകിയിട്ടും തങ്ങളെ സ്വീകരിക്കാന്‍ കാത്തുനിന്ന സഭാ ജനങ്ങളുടേയും സ്നേഹിതരുടേയും സന്തോഷത്തിനും സ്നേഹത്തിനും തിരുമേനി പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.

ജൂണ്‍ 28-ന് (ശനി) തിരുമേനിയുടെ ഷിക്കാഗോയിലെ പരിപാടികള്‍. ഷിക്കാഗോയിലെ വിവിധ സിഎസ്ഐ സഭകള്‍ സന്ദര്‍ശിച്ച് ആത്മീയ-വൈദീക സമൂഹവുമായി പ്രത്യേക പ്രാര്‍ത്ഥനകളും, കൂടിക്കാഴ്ചകളും നടത്തുന്ന തിരുമേനി ഷിക്കാഗോ എക്യൂമെനിക്കല്‍ ക്ളെര്‍ജി ഫെല്ലോഷിപ്പിലും മുഖ്യാതിഥിയായിരിക്കും.

ജൂണ്‍ 27-ന് (വെള്ളി) വൈകിട്ട് ആറിന് എല്‍മസ്റ് സിഎസ്ഐ കോണ്‍ഗ്രിഗേഷനില്‍ (116 ഋ ഇവൌൃരവ ട, ഋഹാവൌൃ) നടക്കുന്ന സംയുക്ത സിഎസ്ഐ സഹോദരീ സഭകളുടെ ആരാധനയിലും സ്ഥിതികരണ ശുശ്രൂഷയിലും തിരുമേനി നേതൃത്വം നല്‍കുന്നതും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദക്ഷിണേന്ത്യാ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് സ്വീകരണം നല്കുന്നതുമാണ്. പ്രാര്‍ത്ഥനയോടുകൂടി ആരാധനയിലും സ്വീകരണ യോഗത്തിലും സംബന്ധിക്കുവാന്‍ ഏവരേയും സംഘാടകര്‍ പ്രത്യേകം ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷൈന്‍ മാത്യു (847 212 5787), റവ. ബിനോയി പി. ജേക്കബ് (773 8860479), റവ. ലോറന്‍സ് ജോണ്‍സണ്‍ (773 213 1297).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം