ക്നാനായ കണ്‍വഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, June 17, 2014 4:52 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കെ.സി.സി.എന്‍.എ.യുടെ പിതനൊന്നാമത് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വളരെ മനോഹരമായി പുരോഗമിക്കുന്നു. ജൂലൈ മൂന്നു മുതല്‍ ആറുവരെ ലോകപ്രശസ്തമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ വടക്കേ അമേരിക്കയില്‍നിന്നും അതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന പ്രതിനിധികളെ ചിക്കാഗോയിലെ രണ്ട് എയര്‍പോര്‍ട്ടില്‍നിന്നും മക്കോര്‍മിക്ക് സെന്ററില്‍ എത്തിക്കുന്നതിനായുള്ള ട്രാന്‍സ്പോര്‍ട്ടേഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂലൈ മൂന്നം തീയതി വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് പത്തുവരെ രണ്ട് എയര്‍പോര്‍ട്ടില്‍നിന്നും മക്കോര്‍മിക്ക് സെന്ററിലേക്ക് എത്തിച്ചേരുവാനും കണ്‍വനുശേഷം 7-ാം തീയതി തിങ്കളാഴ്ച രാവിലെ നാലു മുതല്‍ ഒന്നുവരെ മക്കോര്‍മിക് സെന്ററില്‍ നിന്നും ചിക്കാഗോയിലെ രണ്ട് വിമാനത്താവളത്തിലേക്ക് യാത്രാസൌകര്യമൊരുക്കിയിട്ടുണ്െടന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ടിനു പറഞ്ഞാട്ട് അറിയിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ വരുന്ന സമയവും കണ്‍വന്‍ഷന്‍ വെബ്സൈറ്റായ ംംം.ര്ീിലിശീിേ.സരരിമ.രീാ ലൂടെ അറിയിച്ചാല്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ചെയ്യുവാനുള്ള സൌകര്യമുണ്െടന്നതിനാല്‍ വരുന്ന സമയം പ്രതിനിധികള്‍ വെബ്സൈറ്റിലൂടെ അറിയിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മറ്റി അംഗങ്ങളായ ടിനു പറഞ്ഞാട്ട് (847 845 7022), ജോമോന്‍ ഇടകര (777 430 3197), സണ്ണി കണ്ണാലയില്‍ (847 845 0311), സാബു ഇലവുങ്കല്‍ (847 208 8894) എന്നിവര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍