ന്യൂയോര്‍ക്കില്‍ ഫൊക്കാന വിമന്‍സ് ഹിസ്ററി മന്‍ത് ആഘോഷിക്കുന്നു
Friday, March 28, 2014 8:21 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വിമന്‍സ് ഹിസ്ററി മന്‍ത് ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ സെമിനാറുകള്‍ നടത്തപ്പെടുന്നതാണെന്ന് ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട് അറിയിച്ചു.

മാര്‍ച്ച് 29 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെ ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക.

പ്രമേഹം, സ്തനാര്‍ബുധം എന്നീ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ആലിസണ്‍ മെയേഴ്സ്, ഡോ. മേരി ഫ്രജിറ്റ, ഡോ. സ്വീറ്റി ഏലിയാസ്, മേരി ഫിലിപ്പ് എന്നിവര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ ക്ളാസുകള്‍ ഉണ്ടായിരിക്കും. പ്രമേഹ രോഗികള്‍ക്ക് (ലിമിറ്റഡ്) പ്രമേഹം കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സൌജന്യമായി നല്‍കും. കൂടാതെ സി.പി.ആര്‍ ട്രെയ്നിംഗ് ക്ളാസുകള്‍ ഉണ്ടായിരിക്കും.

ഡോ. ആലിസണ്‍ മേയര്‍ ന്യൂയോര്‍ക്ക് നോര്‍ത്ത് ഷോര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എന്‍ഡോക്രിനോളജിസ്റും ഡോ. മേരി ഫ്രജിറ്റ അതേ ഹോസ്പിറ്റലിലെ ഡയബിറ്റീസ് ഡയറക്ടറുമാണ്. ഡോ. സ്വീറ്റി ഏലിയാസ് ബ്രസ്റ് കാന്‍സര്‍ സ്പെഷലിസ്റും റജിസ്ട്രേഡ് നഴ്സായ മേരി ഫിലിപ്പ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഒരു ഇന്‍സ്ട്രക്ടറുമാണ്.

ഫൊക്കാന നേതാക്കളും തദ്ദേശ സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. ഈ പരിപാടി എന്തുകൊണ്ടും ജനോപാകാര പ്രദമായിരിക്കുമെന്ന് ലീലാ മാരേട്ട് പറഞ്ഞു. എല്ലാവരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീലാ മാരേട്ട്: 646 539 8443, മേരി ഫിലിപ്പ്: 347 254 9834,

ലൈസി അലക്സ്: 845 268 3694, ബാലാ വിനോദ്: 516 830 1491, ജെസി കാനാട്ട്:516 655 4270, ക്രിസ്റീന ജെയിംസ്: 845 553 0318.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍