വി​യ​ന്ന അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ൾ കി​രീ​ടം പാ​ലാ സി​ക്സ​സി​ന്
Saturday, May 11, 2024 4:26 PM IST
ഷി​ജി ചീ​രം​വേ​ലി​ൽ
വി​യ​ന്ന: വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ൾ കി​രീ​ടം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പാ​ലാ സി​ക്സ​സ് സ്വ​ന്ത​മാ​ക്കി. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​യാ​ണ് അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി പ​ത്തോ​ളം ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. സെ​മി ഫൈ​ന​ലി​ൽ യു​കെ​യി​ൽ​നി​ന്നു​ള്ള ലി​വ​ർ​പൂ​ളി​നെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ബ​ർ​മിം​ഗ്ഹാം ഗ്രൂ​പ്പ് എ​യി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ഓ​സി ഇ​ന്ത്യ​ൻ സ്പോ​ർ​സ് ക്ല​ബി​നെ തോ​ൽ​പ്പി​ച്ചാ​ണ് പാ​ലാ സി​ക്സ​സ് ബി ​ഗ്രൂ​പ്പി​ൽ​നി​ന്ന് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.


ഇ​ന്ത്യ​ൻ മു​ൻ ക്യാ​പ്റ്റ​ൻ വി​പി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​യ പാ​ലാ സി​ക്സ​സ് മി​ന്നും പ്ര​ക​ട​നം കൊ​ണ്ട് ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. വീ​റും വാ​ശി​യു​മേ​റി​യ ര​ണ്ടാം സെ​റ്റ് ബ​ർ​മിം​ഗ്ഹാം സ്വ​ന്ത​മാ​ക്കി.

അ​ള​ന്നു കു​റി​ച്ച പാ​സ്സു​ക​ളും തീ ​പാ​റു​ന്ന ഷോ​ർ​ട്ടു​ക​ളും ക​റ​യ​റ്റ പ്ലെ​യി​സിം​ഗു​ക​ളും കൊ​ണ്ട് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി​യ മൂ​ന്നാം സെ​റ്റി​ൽ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം പാ​ലാ സി​ക്സ​സ് സ്വ​ന്ത​മാ​ക്കി.

വി​പി​ൻ കു​ടി​യി​രി​ക്ക​ലും മാ​ത്യൂ​സ് ചി​റ​യി​ൻ​കാ​ല​യു​മാ​ണ് ക​മ​ന്‍റ​റി ബോ​ക്സി​ലൂടെ മത്സരത്തിന്‍റെ ആവേശം കാണികളിലേക്ക് എത്തിച്ചത്. ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥമ പ്ര​സി​ഡ​ന്‍റ് ജോ​സ് കി​ഴ​ക്കേ​ക്ക​ര​യു​ടെ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ന​ൽ​കി.


യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് ജെ​റി മെ​മ്മോ​റി​യ​ൽ, ലി​ൻ​സ് പി​ട​ക്കു​ടി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ന​ൽ​കി. പാ​ലാ സി​ക്സ​സി​ൽ നി​ന്നും ബെസ്റ്റ് ലി​ഫ്റ്റ​റാ​യി ജ​നീ​ഷ് ജോ​ർ​ജിനെയും ​ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യി വി​പി​ൻ ജോ​ർ​ജിനെയും തെരഞ്ഞെടുത്തു. ബ​സ്റ്റ് ഓ​ൾ​റൗ​ണ്ട​ർ ട്രോ​ഫിക്ക് മാ​ൾ​ട്ട​യി​ൽ നി​ന്നു​ള്ള കാ​ർ​ഡി​ഫ് ടീം ​അം​ഗം ബി​നീ​ഷ് അ​ർ​ഹ​നാ​യി.

ക​ളി മി​ക​വു​കൊ​ണ്ടും കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ ടൂ​ർ​ണമെന്‍റ് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി എ​ന്ന് പ്ര​സി​ഡന്‍റ് സു​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ അ​റി​യി​ച്ചു.

സ്പോ​ർ​ട്സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പോ​ൾ ത​ട്ടി​ൽ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം കൊ​ടു​ത്തു. ടൂ​ർ​ണ​മെന്‍റ് വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ പ​ങ്കു​വ​ഹി​ച്ച കോഓ​ർ​ഡി​നേ​റ്റ​ർ ലി​ന്‍റോ പാ​ല​ക്കു​ടി​ക്കും എല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി ജോ​സ​ഫ് ചേ​ന്ന​ങ്ക​ര ന​ന്ദി അ​റി​യി​ച്ചു.