ദൈ​വ​രാ​ജ്യ പ്ര​ഘോ​ഷ​ക​രാ​വു​ന്ന കു​ടും​ബ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ
Tuesday, October 29, 2024 11:42 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ദൈ​വ​രാ​ജ്യ പ്ര​ഘോ​ഷ​ക​രാ​യി മാ​റു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ. സീ​റോ​മ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലാ​ക്‌​റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ധ്യാ​നം ന​യി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി.



കു​ടും​ബ ന​വീ​ക​ര​ണം വി​ശു​ദ്ധ​മാ​യ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സം​ജാ​ത​മാ​വു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക വി​ളി​യാ​ണ് കു​ടും​ബ​ജീ​വി​തം. ന​ന്മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ധ്യാ​ന​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​ക്കാ​ട്ടി​ൽ, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ വെ​ള്ള​മ​ത്ത​റ, ഫാ. ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി, ഫാ. ​ജി​ൻ​സ്, ഫാ. ​ദാ​സ് തു​ട​ങ്ങി​യ​വ​ർ ധ്യാ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.




ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഇ​തേ സ​മ​യ​ത്തു ആ​ത്മീ​യം എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​ന​വും ന​ട​ന്നു. കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന്‌ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു ധ്യാ​നം. നാ​ല് മു​ത​ൽ ആ​റു വ​രെ ക്ലാ​സു​കാ​ർ​ക്കും ഏ​ഴ് മു​ത​ൽ പ​ത്തു വ​രെ ഉ​ള്ള​വ​ർ​ക്കും 11, 12 വ​രെ ക്ലാ​സു​കാ​ർ​ക്കും വെ​വ്വേ​റെ​യാ​ണ് ധ്യാ​നം ന​ട​ന്ന​ത്.



ധ​നീ​ഷ്, ആ​ൻ മേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് കു​ട്ടി​ക​ളു​ടെ ധ്യാ​നം ന​യി​ച്ച​ത്.