ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക​ലേ​ഖ​നം ‘ദി​ലെ​ക്സി​ത്ത് നോ​സ്’ 24ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, October 22, 2024 10:16 AM IST
വ​ത്തി​ക്കാ​ൻ: തി​രു​ഹൃ​ദ​യ ഭ​ക്തി​യെ അ​ധി​ക​രി​ച്ചു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക​ലേ​ഖ​നം 24ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ‘ദി​ലെ​ക്സി​ത്ത് നോ​സ്’ ( അ​വ​ൻ ന​മ്മെ സ്നേ​ഹി​ച്ചു) എ​ന്നാ​ണു ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ പേ​ര്.

തി​രു​ഹൃ​ദ​യ​ഭ​ക്തി​യെ​ക്കു​റി​ച്ചു​ള്ള മാ​ർ​പാ​പ്പ​യു​ടെ ചി​ന്ത​ക​ൾ ക്രോ​ഡീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഈ ​ചാ​ക്രി​ക​ലേ​ഖ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹൃ​ദ​യം ന​ഷ്‌​ട​പ്പെ​ട്ട ഒ​രു ലോ​ക​ത്തി​ന് അ​ർ​ഥ​വ​ത്താ​യ സ​ന്ദേ​ശം ന​ൽ​കു​വാ​ൻ യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തോ​ടു​ള്ള ഭ​ക്തി ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ഈ ​ചാ​ക്രി​ക ലേ​ഖ​ന​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ച് ജൂ​ൺ അ​ഞ്ചി​നു ന​ട​ന്ന പൊ​തു​കൂ​ടി​ക്കാ​ഴ്ച്ചാ​വേ​ള​യി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞി​രു​ന്നു.

1673ൽ ​വി​ശു​ദ്ധ മാ​ർ​ഗ​ര​റ്റ് മേ​രി അ​ല​ക്കോ​ക്കി​ന് യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യം ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​മാ​യ​തി​ന്‍റെ 350-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചാ​ക്രി​ക​ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.


1856ൽ ​പീ​യൂ​സ് ഒ​ന്പ​താ​മ​ൻ മാ​ർ​പാ​പ്പ യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ തി​രു​നാ​ൾ മു​ഴു​വ​ൻ സ​ഭ​യി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു​വ​രെ, സ​ഭ​യ്ക്കു​ള്ളി​ൽ​ത്ത​ന്നെ ഈ ​ഭ​ക്തി​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

പി​ന്നീ​ട് 1956ൽ ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പാ​പ്പ​യും തി​രു​ഹൃ​ദ​യ ഭ​ക്തി​യെ എ​ടു​ത്തു​പ​റ​ഞ്ഞു​കൊ​ണ്ട് “ഹൌ​രി​യെ​തി​സ് അ​ക്വാ​സ്”, അ​ഥ​വാ ‘’നീ ​ജ​ലം വ​ലി​ച്ചെ​ടു​ക്കും’’ എ​ന്ന​പേ​രി​ൽ ഒ​രു ചാ​ക്രി​ക ലേ​ഖ​നം ര​ചി​ച്ചി​രു​ന്നു.

തി​രു​ഹൃ​ദ​യ ഭ​ക്തി എ​പ്പോ​ഴും ജീ​വി​ത​ത്തി​ൽ കാ​ത്തു​സൂ​ക്ഷി​ച്ച ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഈ ​ചാ​ക്രി​ക​ലേ​ഖ​നം ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.