ജ​ര്‍​മ​നി​യി​ലെ വി​ദ്യാ​ഭാ​സ - തൊ​ഴി​ല്‍ സാ​ധ്യ​ത: സെ​മി​നാ​ര്‍ വ്യാ​ഴാ​ഴ്ച
Wednesday, October 30, 2024 3:11 PM IST
കോ​ട്ട​യം: ജ​ര്‍​മ​നി​യി​ലെ വി​ദ്യാ​ഭാ​സ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ വ്യാ​ഴാ​ഴ്ച (ഒ​ക്‌​ടോ​ബ​ര്‍ 31) ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

നി​ല​വി​ല്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി സാ​ധ്യ​ത​യ​യ്ക്കും ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ള്‍, നി​യ​മ ത​ട​സ​ങ്ങ​ള്‍, പു​തി​യ നി​യ​മ​ങ്ങ​ള്‍, തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍, ന​ഴ്സിം​ഗ് പ​ഠ​നം/​ജോ​ലി സാ​ധ്യ​ത​ക​ള്‍, തു​ട​ര്‍​പ​ഠ​നം എ​ന്നി​വ വി​ഷ​യ​മാ​ക്കി​യു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ദൈ​ഘ്യ​മു​ള്ള സെ​മി​നാ​റി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

നി​ല​വി​ല്‍ അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​വാ​നും വി​വി​ധ ജോ​ലി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ക​യു​മാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.


ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും യൂ​റോ​പ്പി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ജ​ര്‍​മ​നി​യി​ലെ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​ണ് സെ​മി​നാ​റി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന​ത്. ജ​ര്‍​മ​നി​യി​ല്‍ പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും അ​വി​ടെ ജോ​ലി​ക്ക് പോ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കും ഈ ​സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ജ​ര്‍​മ​ന്‍ വീ​സ ഉ​ദാ​ര​മാ​ക്കി​യ ഈ​യ​വ​സ​ര​ത്തി​ല്‍ അ​തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ ഈ​യ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ജ​ര്‍​മ​നി​യി​ല്‍ ന​ഴ്സിം​ഗ് ഔ​സ്ബി​ല്‍​ഡൂം​ഗ് തേ​ടു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​വു​ന്ന സെ​മി​നാ​റി​ലേ​യ്ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ.​മാ​ത്യു പു​തു​മ​ന (ഡ​യ​റ​ക്ട​ര്‍, പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ്, 0091 94470 80356).