ഹേ​മ പ്ര​വ​ർ​ത്ത​ക സ​മി​തി ചു​മ​ത​ല​യേ​റ്റു
Monday, October 28, 2024 11:19 AM IST
അ​രു​ൺ ജോ​ർ​ജ് വാ​ത​പ്പ​ള്ളി
ഹെ​റി​ഫോ​ർ​ഡ്: ഹെ​റി​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഹേ​മ) 2024 - 25 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി ചു​മ​ത​ല​യേ​റ്റു. ഈ ​മാ​സം 19ന് ​ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ജോ​ജി വ​ർ​ഗീ​സ് ഈ​പ്പ​നെ പ്ര​സി​ഡ​ന്‍റാ​യും അ​രു​ൺ ജോ​ർ​ജ് വാ​ത​പ്പ​ള്ളി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജി​ൻ​സ് ജോ​സി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ‌​ടു​ത്തു.

തു​ട​ർ​ന്ന് അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​രി​ക്ക​യും ചെ​യ്‌​തു. 2007ൽ ​ഹെ​റി​ഫോ​ർ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​സം​ഘ​ട​ന, അ​ന്നു​മു​ത​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ, സാം​സ്കാ​രി​ക സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ന​വീ​ന​വും വ്യ​ത്യ​സ്ത​വു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.


ഹെ​റി​ഫോ​ർ​ഡ്ഷെ​യ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വി​നോ​ദ​വും ആ​ഘോ​ഷ​വും ന​ൽ​കു​ന്ന രീ​തി​യി​ൽ ഒ​രു​മ​യോ​ടെ പൂ​ർ​ണ മ​ന​സോ​ടെ ക​ലാ - സാം​സ്കാ​രി​ക, സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. നാ​ല് വ​നി​താ പ്ര​വ​ർ​ത്ത​ക​രെ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​മി​തി അം​ഗ​ങ്ങ​ൾ: ട്ര​ഷ​റ​ർ: സി​ബി​ൻ വി​ലാ​സ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ബി​ന്ദു ര​ഞ്ജി​ത്. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: എ​ൽ​ബി​ൻ റോ​യ്, സി​ജോ അ​ബി​ൽ​സ്, സി​താ​ര അ​നോ​ഷ്, ഡോ. ​നി​ശാ​ന്ത് ബ​ഷീ​ർ, ഗ്ലെ​ൻ ജോ​ർ​ജ് മാ​ത്യു, ശ​ര​ൺ ശ​ശി​ധ​ര​ൻ.