ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി
Friday, May 10, 2024 10:57 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ എ​ന്നി​വ​ർ​ക്ക് പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി. അ​ലി​ക് ഇ​റ്റ​ലി​യെ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്നി വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലി​യോ പ​ത്താ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നോ​ഹ​ര​ണ വേ​ള​യി​ൽ സ​മ്മാ​നി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ൽ നി​ന്ന് ലി​സ്ബ​ൺ വ​ഴി റോ​മി​ലേ​ക്ക് കൊ​ണ്ടു വ​ന്ന ആ​ന​യെ​ക്കു​റി​ച്ച് ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ എ​ഴു​തി​യ "ആ​നോ' എ​ന്ന നോ​വ​ലി​ന്‍റെ ഓ​ർ​മ​യി​ൽ ആ​ന​യെ കൊ​ണ്ടു​വ​ന്ന വ​ഴി​യി​ലൂ​ടെ ലി​സ്ബ​ൺ മു​ത​ൽ റോം ​വ​രെ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​വ​രി​ച്ചു.


ഫാ. ​അ​നൂ​പ്, ഫാ. ​ജോ​മി​ഷ്,അ​ലി​ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം ര​ക്ഷാ​ധി​കാ​രി എ​ബി​ൻ പ​രി​ക്കാ​പ്പ​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജെ​ജി മാ​ത്യു, ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ലോ​പ്പ​സ്, സ​ന്തോ​ഷ് തോ​മ​സ്, ജോ​യ് ഇ​രി​മ്പ​ൻ, സി​ബു ഇ​രി​മ്പ​ൻ, ബി​ബി​ൻ ത​ന്തൂ​രി, റ​ജി, റാ​ഫി ക​ണ്ണ​ൻ, ജെ​റ്റി ബി​ബി​ൻ, മോ​ളി, ബി​ന്ദു, ലി​ൻ​സി റാ​ഫി, അ​ലി​ക് കൗ​ൺ​സി​ല​ർ ബി​ജു ചി​റ​യ​ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ വി​രു​ന്നോ​ട് കൂ​ടി യോ​ഗം സ​മാ​പി​ച്ചു.