അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
Friday, May 10, 2024 7:24 AM IST
ബാബു ജോസഫ്
ബ​ർ​മിം​ഗ്ഹാം: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മേ​യ് മാ​സ വ​ണ​ക്ക​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

യു​കെ മ​ല​യാ​ളി കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന് ഏ​വ​ർ​ക്കും ക​രു​ത​ലേ​കി​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ​സി​ഞ്ഞോ​ർ സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​സാം​സ​ൺ മ​ണ്ണൂ​ർ, അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത​യി​ലെ ഫാ. ​സ്റ്റീ​വ​ൻ ഫ്ല​മിം​ഗും പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത​മാ​യ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ന്ന​ത്തെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ 2009 ൽ ​തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ.​ഫാ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ, അ​ഞ്ച് വ​യ​സു മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ്‌ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും . ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് നാ​ലി​ന് സ​മാ​പി​ക്കും .

സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ​യി​ൽ നി​ന്നും സോ​ജി​യ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.


വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കോ​ച്ചു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും. വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​തും. മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും മു​ൻ​നി​ർ​ത്തി ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സ്‌​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ , മ​റ്റ് പ്രാ​ർ​ത്ഥ​ന പു​സ്ത​ക​ങ്ങ​ൾ, ജ​പ​മാ​ല, തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ് ബു​ക്ക് മി​നി​സ്ട്രി ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന,രോ​ഗ​പീ​ഡ​ക​ൾ​ക്കെ​തി​രേ പ്രാ​ർ​ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട്, ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന, ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക്, അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം ഫാ ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും എ​എ​ഫ്സി​എം യു​കെ കു​ടും​ബ​വും ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് 07878 149670, ജോ​ൺ​സ​ൺ ‭+44 7506 810177‬, അ​നീ​ഷ് ‭07760 254700‬, ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬, ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573,ബി​ജു​മോ​ൻ മാ​ത്യു 07515 368239.

വി​ലാ​സം: Bethel Convention Centre, Kelvin Way, West Bromwich,Birmingham B707JW.

ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ട്രെ​യി​ൻ സ്റ്റേ​ഷ​ൻ, Sandwell & Dudley West Bromwich B70 7JD.