പൊന്നാനി - ചെറുതുരുത്തി റോഡിൽ ഗതാഗതനിയന്ത്രണം
1477856
Sunday, November 10, 2024 3:27 AM IST
ചെറുതുരുത്തി: പൊന്നാനി - ചെറുതുരുത്തി റോഡിൽ പുളിഞ്ചോട് മുതൽ പള്ളം സെന്റർവരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ നിർമാണം അവസാനിക്കുന്നതുവരെ ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടും.
തലശേരി, പൊന്നാനി ഭാഗത്തുനിന്ന് പട്ടാന്പി, ചെറുതുരുത്തി ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ തലശേരിയിൽനിന്നു വലത്തോട്ടുതിരിഞ്ഞ് വരവൂർ, മുള്ളൂർക്കര വഴി സംസ്ഥാനപാതയിൽ പ്രവേശിച്ചും കാർ, ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങൾ പള്ളത്തുനിന്ന് വലത്തോട്ടുതിരിഞ്ഞ് കനാൽ ബണ്ട് വഴിയും പോകണം.
തൃശൂർ, ഷൊർണൂർ ഭാഗങ്ങളിൽനിന്ന് പട്ടാന്പിയിലേക്കു പോകുന്ന വാഹനങ്ങൾ ഷൊർണൂർവഴി തിരിഞ്ഞ് പട്ടാന്പിയിലേക്കു പോകണം. ചുങ്കത്തുനിന്ന് തലശേരി, ദേശമംഗലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുള്ളൂർക്കര വഴിയും തിരിഞ്ഞുപോകേണ്ടതാണെന്നു പൊതുമരാമത്ത് അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ അറിയിച്ചു.