ദൈവശബ്ദം കൃപാഗ്നി ബൈബിള്‍ കണ്വന്ഷന് ഇന്നുമുതല്‍
1478802
Wednesday, November 13, 2024 7:09 AM IST
തൃശൂർ: അതിരൂപതയോടു ചേർന്നുപ്രവർത്തിക്കുന്ന ശക്തൻ തന്പുരാൻ മാർക്കറ്റിലെ തൊഴിലാളികളുടെ പ്രാർഥനാകൂട്ടായ്മ മീറ്റ് ജീസസ് പ്രെയർ ടീം സംഘടിപ്പിക്കുന്ന ദൈവശബ്ദം കൃപാഗ്നി ബൈബിൾ കണ്വൻഷന് ഇന്നു തുടക്കം. ഇക്കണ്ടവാരിയർ റോഡിലെ ജോസ് ആലുക്കാസ് ഗ്രൗണ്ടിൽ തയാറാക്കിയ പന്തലിലാണ് അഞ്ചുദിവസത്തെ കണ്വൻഷൻ.
രാവിലെ ഒന്പതുമുതൽ നാലുവരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി ഒന്‍പതുവരെയുമാണ് കണ്വൻഷൻ. കിംഗ് ജീസസ് മിനിസ്ട്രീസിലെ ഫാ. എബ്രഹാം കടിയക്കുഴിയിൽ, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കണ്വൻഷൻ നയിക്കുക. വചനപ്രഘോഷണം, കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടാകും.
ഇന്നു രാവിലെ ഒന്പതിനു കണ്വൻഷൻ ആരംഭിക്കും. ബൈബിൾപ്രതിഷ്ഠയ്ക്കുശേഷം 12ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കുർബാനയും മാർ താഴത്ത് അർപ്പിക്കും.
സമാപനദിവസമായ 17നു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ സമാപനസന്ദേശം നൽകും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ഇന്നലെ രാത്രി ഏഴിനു കണ്വൻഷൻ പന്തൽ വെഞ്ചരിപ്പ് അതിരൂപത കരിസ്മാറ്റിക് നവീകരണമുന്നേറ്റം ഡയറക്ടർ ഫാ. റോയ് വേളക്കൊന്പിൽ നിർവഹിച്ചു. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.