ശിശുദിനം വർണാഭമാക്കാൻ എൻഎസ്എസ് വോളന്റിയർമാർ
1479058
Thursday, November 14, 2024 6:55 AM IST
എരുമപ്പെട്ടി: ശിശുദിനം വേറിട്ടരീതിയിൽ വർണാഭമാക്കാൻ ഒരുങ്ങി മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ. സ്കൂളിന് തൊട്ടടുത്തുള്ള അങ്കണവാടിയിലെ കുരുന്നുകൾക്ക് ചാച്ചാജിയുടെ വസ്ത്രം സ്വന്തമായി തയ്ച്ചുനൽകിയാണ് എൻഎസ്എസ് വിദ്യാർഥികൾ ശിശുദിനം ആഘോഷിക്കാൻ തയാറായിരിക്കുന്നത്.
കഴിഞ്ഞ അധ്യയനവർഷത്തിൽ ദേശീയപതാക നിർമിച്ചും ഈവർഷം ജൈവകൃഷി ഇറക്കിയും ശ്രദ്ധേയരാണ് ഇവര്‍. സ്കൂളിലെ എൻഎസ്എസിന്റെ തയ്യൽ യൂണിറ്റ് ആയ 'സൂചിയും നൂലുമാണ്' കുരുന്നുകൾക്കgവേണ്ട ചാച്ചാജി ജുബയും തൊപ്പിയും തയ്ച്ചുനൽകുന്നത്. മരത്തംകോട് 118-ാം നമ്പർ അങ്കണവാടിയിലെ 14 കുരുന്നുകൾക്കും വസ്ത്രങ്ങളും തൊപ്പിയും ഉണ്ടാക്കി. ഒന്നാംവർഷ എൻഎസ്എസ് വോളന്റിയേഴ്സായ ലിയ, ഹംദ, റോമിത്ത്, നിവേദ്യ, മിസ്ന, അൻസില, അനന്യ, അൽ സില എന്നീ കുട്ടികളാണ് നിർമിച്ചത്.
പ്രോഗ്രാം ഓഫീസർ ഡോ. എൻ.എ. വിനീതയാണ് മുൻ പ്രിൻസിപ്പല്‍ റംലയോട് ആശയം അവതരിപ്പിക്കുകയും തുന്നൽ യൂണിറ്റ് ആരംഭിക്കാൻ പ്രചോദനമാകുകയുംചെയ്തത്. അന്തരിച്ച റംല ടീച്ചറുടെ ഓർമയ്ക്കായാണ് ഇത്തവണ ശിശുദിന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രിൻസിപ്പല്‍ ഇൻ ചാർജ് എ. ബീന പറഞ്ഞു.