ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ടി​നെ ന​ടു​ക്കി​യ ആ​നീ​സ് കൊ​ല​ക്കേ​സി​ലെ പ്ര​തി ആ​ര് ? ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു ഇ​നി​യും ഫ​ലം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 2019 ന​വം​ബ​ര്‍ 14 നാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട ഈ​സ്റ്റ് കോ​മ്പാ​റ​യി​ല്‍ കൂ​ന​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പോ​ള്‍​സ​ന്‍റെ ഭാ​ര്യ ആ​നീ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

ചു​രു​ള​ഴി​യാ​ത്ത കൊ​ല​പാ​ത​ക​ത്തി​ന് ഇ​ന്ന് അ​ഞ്ചു​വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും കൊ​ല​യാ​ളി അ​ഥ​വാ കൊ​ല​യാ​ളി​സം​ഘം അ​ജ്ഞാ​ത​രാ​യി ക​ഴി​യു​ന്നു. 2020 ഡി​സം​ബ​റി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​ത്. സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ഭ​ര്‍​ത്താ​വി​ന് ബി​സി​ന​സ് രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട വ​ള​ക​ളും കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി സ​മീ​പ​ത്തു കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചു. സ​മീ​പ​ത്തെ കി​ണ​റു​ക​ളും വ​റ്റി​ച്ചു ഒ​ന്നും കി​ട്ടി​യി​ല്ല. മേ​ഘാ​ല​യ, നാ​ഗ​ലാ​ൻ​ഡ് അ​ട​ക്കം എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​മെ​ത്തി. മാ​ര്‍​ക്ക​റ്റി​ല്‍ ഇ​വ​രു​ടെ ഇ​റ​ച്ചി​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്ത​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. കേ​ര​ള​ത്തി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ന്ന കോ​ത​മം​ഗ​ലം, പേ​രാ​മ്പ്ര തു​ട​ങ്ങി 15ഓ​ളം കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നോ​ക്കി​യെ​ങ്കി​ലും വ്യ​ക്ത​ത ല​ഭി​ച്ചി​ല്ല. ബാ​ങ്കി​ല്‍ സ്വ​ര്‍​ണം പ​ണ​യം വ​ച്ച​വ​രും പ​ണ​യം എ​ടു​ത്ത​വ​രും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം ക്ര​യ​വി​ക്ര​യം ന​ട​ത്തി​യ​വ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
നി​ര്‍​ണാ​യ​കം ത​ല​മു​ടി

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്ക​മു​ള്ള​വ​ര്‍ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ല്‍​നി​ന്നു പ്ര​തി​യി​ലേ​ക്കു ന​യി​ക്കു​ന്ന സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍, സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നും ല​ഭി​ച്ച ത​ല​മു​ടി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഈ ​ത​ല​മു​ടി ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും വ്യ​ക്ത​ത ല​ഭി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​യ മൈ​റ്റോ​ന്‍​ഡ്രി​യ​ല്‍ പ​രി​ശോ​ധ​ന​ക്ക് ഈ ​ത​ല​മു​ടി വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ചാ​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ഡി​എ​ന്‍​എ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കും. തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി ബ​യോ​ടെ​ക്‌​നോ​ള​ജി ലാ​ബി​ലാ​ണ് ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ട് ആ​ഴ​ത്തി​ല്‍ മു​റി​വു പ​റ്റി​യ​തി​നാ​ലാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

സി​ബി​ഐ വ​രു​മോ ?

കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്നു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ആ​നീ​സി​ന്‍റെ മ​ക​ന്‍ അ​ന്തോ​ണീ​സ് ന​ല്‍​കി​യ ഹ​ര്‍​ജി ഡി​സം​ബ​ര്‍ നാ​ലി​നു പ​രി​ഗ​ണി​ക്കും. ര​ണ്ടു​മാ​സം മു​മ്പാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കോ​ട​തി​യി​ല്‍ ഇ​തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സ്‌​ക്വാ​ഡാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.