വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പെരിഞ്ഞനത്ത് കോൺഗ്രസ് പ്രതിഷേധം
1479063
Thursday, November 14, 2024 6:55 AM IST
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ച് നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധാകരൻ മണപ്പാട്ട് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ.പി.മേനോൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സി.പി. ഉല്ലാസ്, വി.എസ്. ജിനേഷ്, കെ.കെ. കുട്ടൻ, കെ.വി. ചന്ദ്രൻ, സി.കെ. മജീദ്, കെ.എം. ബാബു, വി.എം. ദിനേഷ്, ഷീല വിശ്വംഭരൻ, പി.പി. സലിം, പി.കെ. താഹിർ, സുവർണൻ കൊല്ലാറ, ആർ.ആർ. രാജേന്ദ്രൻ, ലിജേഷ് പള്ളായി തുടങ്ങിയവർ പ്രസംഗിച്ചു.