കെഎച്ച്ആർഎ വാർഷിക പൊതുയോഗം
1477852
Sunday, November 10, 2024 3:27 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ കൃത്യമായി പരിഹരിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്ന് കേരള ഹോട്ടൽആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.കെ. ആർ. മണികണ്ഠൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ്, സുന്ദരൻ നായർ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, മുഹമ്മദ് തൃപ്രയാർ, വനിതാ വിംഗ് പ്രസിഡന്റ് പ്രേമ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ്. ലക്ഷ്മണൻ, ഹെത്ത് ഇൻസ്പെക്ടർ ഹർഷിദ്, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. അനു ജോസഫ്, ഡോ. ദിവ്യ എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. ഏകാദശി - മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി 12 ന് ഡ്രൈഡേ ആചരിച്ച് ഹോട്ടലുകളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരിമാനിച്ചു.