ചെ​ന്ത്രാ​പ്പി​ന്നി: സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്സ് സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ​സെ​ക്ക​ന്‌​ഡ​റി സ്കൂ​ളി​ന് ഓ​വ​റോ​ൾ ര​ണ്ടാം​സ്ഥാ​നം.

സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വി.​എ​ൻ. നി​വേ​ദ്യ 100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഇ​ന​ത്തി​ൽ മീ​റ്റ് റെ​ക്കോ​ർ​ഡോ​ടെ സ്വ​ര്‌​ണ​മെ​ഡ​ൽ നേ​ടി. കൂ​ടാ​തെ 50 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഇ​ന​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ലും 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സി.​എ​സ്. ദി​യ 100 മീ​റ്റ​ർ 200 മീ​റ്റ​ർ ബ്ര​സ്റ്റ് സ്ട്രോ​ക്കി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പാ​ർ​വ​തി നി​ധീ​ഷ് 50 മീ​റ്റ​ർ, 100 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. ഈ ​മൂ​ന്നു​താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്ത 400 മീ​റ്റ​ർ മെ​ഡ്‌​ലെ റി​ലേ​യി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി.

സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഈ ​മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും മി​ക​ച്ച​പ്ര​ക​ട​ന​ത്തോ​ടെ 19 പോ​യി​ന്‍റു​ക​ൾ​നേ​ടി സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ല​യ​മാ​യി ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ​സെ​ക്ക​ന്‌​ഡ​റി സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​മാ​സം 21 മു​ത​ൽ ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ഈ ​മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളും കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും.

സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​നാ​യ ചെ​ന്ത്രാ​പ്പി​ന്നി സാ​ൻ​വി അ​ക്കാ​ദ​മി​യി​ലെ ജീ​വ​ൻ ടി. ​ജെ​യിം​സ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. നാ​ട്ടി​ക ഫ​ർ​ക്ക സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ. ജോ​തി​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​ദീ​പ് ലാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ​സ്. കി​ര​ൺ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​യി​ക അ​ധ്യാ​പ​ക​ൻ ടി.​എ​ൻ. സി​ജി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​എം. അ​നി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​തി നി​ജേ​ഷ്, പി​ടി​എ അം​ഗം സി​ന്ധു ഹേ​മ​ൻ, അ​ധ്യാ​പ​ക​രാ​യ എം.​വി​പ്ര​ദീ​പ്, കെ.​എ.​ബി​ന്ദു, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ശ്രു​തി സു​ധാ​ക​ര​ൻ, എം.​എം. മി​ത, വി.​എ​സ്. ഷൈ​നി, എം.​എ. സെ​ൽ​വ, കെ.​എ​സ്. സി​മി, പി.​എ. ഹ​നീ​ൻ, വി.​എ​സ്. അ​ദ്വൈ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.