ചാ​ല​ക്കു​ടി: അ​സോ​സി​യേ​റ്റ്സ് ഓ​ഫ് കാ​ർ​മ​ൽ ക​ലാ​സ​ഹി​ത്യ​മ​ത്സ​ര​മാ​യ ചാ​വ​റോ​ത്സ​വ് 2024 ന​ട​ത്തി. അ​സോ​സി​യേ​റ്റ്സ് ഓ​ഫ് കാ​ർ​മ​ൽ പേ​ട്ര​ൺ ഫാ. ​അ​നൂ​പ് പു​തു​ശേ​രി സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ്‌ പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ർ​മ​ൽ ഹ​യ​ർസെ​ക്ക​ന്‌​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ സി​എം​ഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി.​ഐ. ലൈ​ജു, സെ​ക്ര​ട്ട​റി ലേ​ഖ ലി​ജു, ആ​ന്‍റ​ണി പു​ല്ല​ൻ, റെ​സി​ത ജോ​യ്‌​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 202 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം​ന​ട​ത്തി. ഉ​പ​ജി​ല്ല​യി​ലെ 26 സ്കൂ​ളു​ക​ളി​ൽ നി​ന്നു 500ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ൽ​എ​ഫ്സി​ജി​എ​ച്ച് എ​സ് കൊ​ര​ട്ടി ഒ​ന്നാം​സ്ഥാ​ന​വും ചാ​ല​ക്കു​ടി എ​സ്എ​ച്ച്സി​ജി​എ​ച്ച്എ​സി​ന് ര​ണ്ടാം​സ്ഥാ​ന​വും ല​ഭി​ച്ചു.​

യു​പി വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി​എ​സ് മേ​ലൂ​ർ ഒ​ന്നാം​സ്ഥാ​ന​വും സെ​ന്‍റ് ആ​ന്‍റ​ണി​സ് സി​യു​പി​എ​സ് എ​ല​ഞ്ഞി​പ്ര, വി​ബി​യു​പി​എ​സ് പൂ​ലാ​നി, എ​സ്എ​ച്ച്സി​ജി​എ​ച്ച്എ​സ് ചാ​ല​ക്കു​ടി ര​ണ്ടാം​സ്ഥാ​ന​വും പ​ങ്കി​ട്ടു. വി​ജ​യി​ക​ൾ​ക്ക് പി. ​അ​ശോ​ക​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണ​ർ​അ​പ്പ് പി.​കെ. ഇ​ട്ടൂ​പ്പ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും വി​ത​ര​ണം​ചെ​യ്തു.