അന്നമനട ഗ്രാമപഞ്ചായത്തിൽ ഹരിതപ്രഖ്യാപനം
1467821
Saturday, November 9, 2024 7:51 AM IST
അന്നമനട: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അന്നമനട ഗ്രാമപഞ്ചായത്തിൽ ഹരിതപ്രഖ്യാപനം നടത്തി.
ഹരിതപഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പഞ്ചായത്തിനുകീഴിലുള്ള ഘടകസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലുമെത്തി ഹരിത മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പ്രഖ്യാപനംനടത്തിയത്. ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള മാലിന്യസംസ്കരണം, ജലസുരക്ഷ, ഊർജസംരക്ഷണം, ജൈവ വൈവിധ്യസംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു അന്നമനടയെ ഹരിതപഞ്ചായത്തായി തെരഞ്ഞടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനംചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഇക്ബാൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഒമ്പതു ഘടകസ്ഥാപനങ്ങൾക്കും പഞ്ചായത്തിന് കീഴിലുള്ള ആറുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ 16 അങ്കണവാടികളെ ഹരിതവിദ്യാലയങ്ങളായും തെരഞ്ഞെടുത്തു.
അസിസ്റ്റന്റ് സെക്രട്ടറി എ.എം. ജുഗുനു, ടി.കെ. സതീശൻ, മഞ്ജു സതീശൻ, കെ.കെ. രവിനമ്പുതിരി, ഡേവിസ് കുര്യൻ, ടെസി ടൈറ്റസ്, ആർ.പി. അനില, വി.ജി. അനശ്വര എന്നിവർ പ്രസംഗിച്ചു.