സ്വന്തം ലേഖകൻ

​തൃ​ശൂ​ർ: കാ​ത്തി​രി​പ്പു​ക​ൾ​ക്കു വി​രാ​മം. ശ​ക്ത​ൻ‌ന​ഗ​ർ സ​മ​ഗ്ര മാ​റ്റ​ ത്തി​നൊ​രു​ങ്ങി. ആ​ധു​നി​ക മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. 1987 മു​ത​ൽ പ​രി​ഹ​രി​ക്കാ​തെ കി​ട​ന്നി​രു​ന്ന എ​നാ​ർ​ക്ക് ക​ണ്‍​സ്ട്ര​ക്‌​ഷ​നും പ​ഴ​യ മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ലു​ള്ള കേ​സ് ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​നീ​ണ്ട കാ​ത്തി​ രി​പ്പി​ന് വി​രാ​മ​മാ​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​നാ​ർ​ക്ക് ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ ത​യാ​റാ​ക്കി​യ ശ​ക്ത​ൻ ന​ഗ​ർ മാ​സ്റ്റ​ർ​പ്ലാ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കും. ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും അ​ല്ലാ​ത്ത​വ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ്ലാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡ്, ഭാ​വി​യി​ലെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റാ​വു​ന്ന വാ​ണി​ജ്യ​സ​മു​ച്ച​യം, മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം, പ​ച്ച​ക്ക​റി, മീ​ൻ, മാം​സം തു​ട​ങ്ങി​യ​വ​യ്ക്ക് ഗ​ൾ​ഫ് മാ​തൃ​ക​യി​ലു​ള്ള വി​ല്പ​ന​സം​വി​ധാ​നം, ശൗ​ചാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.

ശ​ക്ത​ൻ ന​ഗ​റി​ൽ 37 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് കാ​ല​ഘ​ട്ട​ത്തി​നു​സൃ​ത​മാ​യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ആ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു​ള്ള പ്ലാ​ൻ, എ​സ്റ്റി​മേ​റ്റ്, ലേ ​ഔ​ട്ട് എ​ന്നി​വ​യ്ക്കാ​യി അ​ന്ന​ത്തെ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം എ​നാ​ർ​ക്ക് ക​ണ്‍​സ് ട്ര​ക്‌​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. 1999ൽ ​ത​യാ​റാ​ക്കി​യ പൂ​ർ​ണ​രൂ​പ​ത്തി​ലു​ള്ള പ്ലാ​ൻ അ​ന്ന​ത്തെ മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ചു.

15 കോ​ടി രൂ​പ​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തി​ന് 2.33 ശ​ത​മാ​ന​പ്ര​കാ​രം 35 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ​എ​നാ​ർ​ക്കി​ന് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാ​യി​രാ​മാ​ണ്ടി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് കോ​ർ​പ​റേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. അ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ലി​ലെ ഒ​രു​വി​ഭാ​ഗം എ​തി​ർ​ത്ത​തോ​ടെ എ​നാ​ർ​ക്കി​നു​ള്ള തു​ക ന​ൽ​കു​ന്ന​ത് നീ​ണ്ടു. ഇ​താ​ണ് നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ഈ ​വി​ഷ​യം പ​രി​ഹ​രി​ച്ച​തോ​ടെ ശ​ക്ത​ൻ ന​ഗ​റി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന പൂ​ർ​ണ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഭ​ര​ണ​മു​ന്ന​ണി.