പോപ്പ് പോൾ മേഴ്സി ഹോമിൽ ദേശീയ സെമിനാർ
1467812
Saturday, November 9, 2024 7:51 AM IST
പെരിങ്ങണ്ടൂർ: റീഹാബിലിറ്റേഷൻ പ്രഫഷണൽസിന്റെയും സ്പെഷൽ സ്കൂൾ ടീച്ചേഴ്സിന്റെയും പരിശീലനപരിപാടിയുടെ ഭാഗമായി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പോപ്പ് മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ ആരംഭിച്ച ദേശീയസെമിനാർ ഗവ. ഡെന്റൽ കോളജ് മേധാവി ഡോ. എസ്. മധു ഉദ്ഘാടനം ചെയ്തു.
മേഴ്സി ഹോം ഡയറക്ടറും ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലുമായ ഫാ. ജോണ്സണ് അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സീജൻ ചക്കാലയ്ക്കൽ, എൻ.വി. ബേബിച്ചൻ, മേഴ്സി എന്നിവർ സംസാരിച്ചു.
സ്മിത രോഹിത്, ഡോ. വി. അജിത, വി.വി. ജോസഫ്, പി.എസ്. ഗെറ്റ്സി, സിനോ സേവി തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകി. ഈ മേഖലയിൽ 45 സെമിനാറുകൾക്കു പോപ്പ് പോൾ മേഴ്സി ഹോം നേതൃത്വം നൽകിയിട്ടുണ്ട്.