തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് പ്ര​മേ​യം ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ഇ​തേ​വി​ഷ​യ​ത്തി​ൽ നാ​ടാ​കെ ദി​വ​സ​വും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്പോ​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ മാ​ത്രം ഒ​രു​ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും പൂ​ര​ത്തി​ന് കൂ​ടു​ത​ൽ ഫ​ണ്ടും മ​റ്റു​സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന കോ​ർ​പ​റേ​ഷ​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ പ​റ​ഞ്ഞു. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ പ്ര​സാ​ദും ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തു​വ​ന്നി​ട്ടും എ​ൽ​ഡി​എ​ഫ് ഒ​ര​ക്ഷ​ര​വും മി​ണ്ടു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തോ​ടെ പൂ​രം ക​ല​ക്കി​യ​താ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും എ​ൽ​ഡി​എ​ഫ് നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​രും അ​ത് കു​ത്തി​യി​ള​ക്കാ​ൻ വ​രേ​ണ്ടെ​ന്നും ഭ​ര​ണ​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ രാ​ജ​ശ്രീ ഗോ​പ​ൻ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​നു​ള്ള നി​ല​പാ​ട് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​നേ​താ​ക്ക​ളും മു​ൻ​മ​ന്ത്രി​കൂ​ടി​യാ​യ അ​ഡ്വ. വി.​എ​സ്. സു​നി​ൽ​കു​മാ​റും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ സി​പെി​എ കൗ​ണ്‍​സി​ല​ർ സാ​റാ​മ്മ റോ​ബ്സ​ണ്‍ അ​ടു​ത്ത പ​ര​വും വെ​ടി​ക്കെ​ട്ടും ന​ട​ക്കു​മോ എ​ന്നാ​ണ് ആ​ദ്യം ചി​ന്തി​ക്കേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും തെ​രു​വു​നാ​യ​ശ​ല്യ​വും പ​തി​വു​പോ​ലെ ച​ർ​ച്ച​യ്ക്കു​വ​ന്നി​ട്ടും പ​റ​യു​ന്ന​വ​ർ​ക്കും കേ​ൾ​ക്കു​ന്ന​വ​ർ​ക്കും ഒ​രു നാ​ണ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ മാ​ത്രം ഇ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യ​ൽ പ​റ​ഞ്ഞു.

തു​ട​ക്കം ത​ന്നെ പ്ര​തി​ഷേ​ധം

ച​ർ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കൂ​ർ മാ​ത്ര​മേ അ​നു​വ​ദി്കു​ക​യു​ള്ളു​വെ​ന്ന മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കൗ​ണ്‍​സി​ൽ​യോ​ഗം തു​ട​ങ്ങും​മു​ൻ​പേ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​റു​മാ​യ മു​കേ​ഷ് കൂ​ള​പ്പ​റ​ന്പി​ൽ. ആ​രൊ​ക്കെ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും, അ​നാ​വ​ശ്യ​ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.
ഫ​ണ്ടി​നെച്ചൊല്ലി​യും ത​ർ​ക്കം

റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യ ഫ​ണ്ടാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ കൊ​ടി​നോ​ക്കി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും അ​തി​ൽ ഭ​ര​ണ​മു​ന്ന​ണി​യ്ക്കാ​ണ് കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തു​മെ​ന്ന പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ഭ​ര​ണ​പ​ക്ഷ​ത്തെ വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത​തോ​ടെ കൗ​ണ്‍​സി​ൽ ഹാ​ൾ ബ​ഹ​ള​മാ​യാ​യി. എ​ന്നാ​ൽ ഒ​രു ബ​സ് പോ​ലു​മി​ല്ലാ​ത്ത​റോ​ഡി​ൽ​വ​രെ ബി​എം​ബി​സി റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു ജ​യ​പ്ര​കാ​ശ് ചോ​ദ്യം ഉ​ന്ന​യി​ച്ച​തോ​ടെ നി​ങ്ങ​ൾ​ക്കും ത​ന്നി​ട്ടി​ല്ലേ പി​ന്നെ എ​ന്താ​ണ് ബ​ഹ​ള​മെ​ന്നും ഇ​രി​ക്ക​ണ​മെ​ന്നും മേ​യ​ർ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു.

ഷീ ​ലോ​ഡ്ജി​നെ​തി​രെ മേ​ഫി ഡെ​ൽ​സ​ണ്‍

അ​യ്യ​ന്തോ​ൾ ഷീ ​ലോ​ഡ്ജി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ​തി​രെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ മേ​ഫി ഡെ​ൽ​സ​ണ്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സ്ത്രീ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കോ​ർ​പ​റേ​ഷ​ൻ അ​യ്യ​ന്തോ​ളി​ൽ ആ​രം​ഭി​ച്ച ഷീ ​ലോ​ഡ്ജി​ൽ പി​എ​സ്‌​സി കോ​ച്ചിം​ഗ് വി​ദ്യാ​ർ​ഥി​നി​ക്കാ​ണു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ലെ​ന്നും അ​വ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ച് പ​ഠി​ക്കാ​ൻ ഇ​രി​ക്കു​ന്നു​വെ​ന്നു​മാ​ണ് ലോ​ഡ്ജ് മേ​ട്ര​ൺ പ​രാ​തി​യാ​യി പ​റ​യു​ന്ന​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ ക​ത്ത് ന​ല്കാ​ൻ മേ​യ​ർ മേ​ഫി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൗ​ണ്‍​സി​ല​ർ​മാ​രോട് സി​നി​മ കാ​ണാ​ൻ മേ​യ​ർ

ജോ​ജു ജോ​ർ​ജ് സം​വി​ധാ​യ​ക കു​പ്പാ​യ​മ​ണി​ഞ്ഞ പ​ണി എ​ന്ന സി​നി​മ കാ​ണ​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് മേ​യ​റു​ടെ നി​ർ​ദേ​ശം. എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ സ​ജി​ത ഷി​ജു പ​ണി സി​നി​മ​യി​ൽ തൃ​ശൂ​രി​ന്‍റെ വി​ക​സ​ന​മു​ഖ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​ണി ഒ​ന്നൊ​ന്ന​ര സി​നി​മ​യാ​ണെ​ന്നും എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​ർ അ​തു​കാ​ണ​ണ​മെ​ന്നും മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പ​ണി​മു​ട​ക്കു തു​ട​ർ​ന്ന് മൈ​ക്കു​ക​ൾ

മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ് ഭ​ര​ണ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം പു​ന​ർ​നി​ർ​മി​ച്ച കൗ​ണ്‍​സി​ൽ ഹാ​ളി​ൽ മൈ​ക്കു​ക​ളു​ടെ പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് മു​ൻ​പി​ലും മി​ക​ച്ച നി​ല​വാ​ര​മു​ള്ള മൈ​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ഭൂ​രി​ഭാ​ഗം മൈ​ക്കു​ക​ളും ഇ​പ്പോ​ഴും മൗ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ അ​വ​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ വ​യ​ർ​ലെ​സ് മൈ​ക്കു​ക​ൾ കൈ​മാ​റി​യാ​ണ് ഇ​പ്പോ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ​ന​ട​ന്ന ച​ർ​ച്ച​യി​ൽ വ​യ​ർ​ലെ​സ് മൈ​ക്കു​ക​ളും പ​ല​പ്പോ​ഴാ​യും പ​ണി​മു​ട​ക്കി.

വ​സ്തു​നി​കു​തി: ഒ​റ്റ​ത്ത​വ​ണ​​യിൽ അ​ഞ്ചു​ശ​ത​മാ​നം ഇ​ള​വ്
തൃ​ശൂ​ർ: എം​ജി റോ​ഡ് വി​ക​സ​നം മു​ര​ടി​പ്പി​ച്ച ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ടെ​ൻ​ഡ​ർ കാ​ന്‍​സ​ല്‍ ചെ​യ്യാ​നും വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നം.

ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഏ​ഴു​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് എം​ജി റോ​ഡി​ൽ വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. 2025-26ലെ ​വ​സ്തു​നി​കു​തി 2025 ഏ​പ്രി​ല്‍ 30ന​കം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്കു​ന്ന നി​കു​തി​ദാ​യ​ക​ര്‍​ക്ക് അ​ഞ്ചു​ശ​ത​മാ​നം ഇ​ള​വു​ന​ല്‍​കും.

വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ലെ ആ​ര്‍​ഡി​എ​സ്എ​സ് പ​ദ്ധ​തി​യു​ടെ 176.492 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു നി​യ​മാ​നു​സൃ​ത ഗ്രാ​ന്‍റ് കേ​ന്ദ്ര​വി​ഹി​തം 60 ശ​ത​മാ​നം ക​ഴി​ച്ചു​ള്ള ബാ​ക്കി 40 ശ​ത​മാ​നം തു​ക പ​വ​ര്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍​നി​ന്നു വാ​യ്പ​യെ​ടു​ക്കും. കൂ​ര്‍​ക്ക​ഞ്ചേ​രി സോ​ണ​ല്‍ ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും. വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്‌ഷന്‍ ന​ല്‍​കും. ഭ​വ​ന​മി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ര്‍​ക്കു ഫ്ലാ​റ്റു​ക​ൾ ന​ല്കും. 116 അ​ജ​ൻഡക​ളും ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ത്ത​താ​യും മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.