കിടപ്പുരോഗികൾക്കു മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം
1467473
Friday, November 8, 2024 6:46 AM IST
മതിലകം: മതിലകം പഞ്ചായത്തിലെ കിടപ്പുരോഗികൾക്കു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ. ഇരുപതോളം കിടപ്പുരോഗികൾക്ക് ബാക്ക് റസ്റ്റുകൾ വിതരണം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ വിതരണോദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സോഷ്യൽ വർക്കർമാരായ ടി.എസ്. സഞ്ജയ്, മാനുവൽ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.