ദേവാലയങ്ങളിൽ തിരുനാൾ
1467124
Thursday, November 7, 2024 2:23 AM IST
പുത്തൻചിറ പാദുവ
മാള: പുത്തൻചിറ പാദുവായിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ വെളളി, ശനി ദിവസങ്ങളിൽ നടക്കും. നാളെ വൈകിട്ട് 4.30 ന് ജപമാല. അഞ്ചിന് വിശുദ്ധ കുർബാന. നൊവേന, വചന സന്ദേശം. തുടർന്ന് തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പാറക്കുളം സെന്റ് സെബാസ്റ്റ്യൻ കപ്പേളയിൽ ചെന്ന് തിരികെ പള്ളിയിൽ സമാപിക്കും.
പ്രധാന തിരുനാൾ ദിനമായ ഒമ്പതിന് രാവിലെ ഒമ്പതിന് ജപമാല, പ്രസുദേന്തി വാഴ്ച, പത്തിന് തിരുനാൾ കുർബാന. പീച്ചാനിക്കാട് സെന്റ് സേവിയേഴ്സ് സ്കൂളിലെ ഫാ. വിനിൽ കുരിശുതറ സിഎംഎഫ് മുഖ്യ കാർമികനാകും. എലിഞ്ഞിപ്ര സെന്റ്് ഫ്രാൻസിസ് അസീസി ആശ്രമത്തിലെ ഫാ. സിംസൻ പാറേക്കാടൻ ഒഎഫ്എം കപ്പുച്ചിൻ സന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച നടക്കും. തിരുനാളിനന്റെ കൊടിയേറ്റം കഴിഞ്ഞദിവസം ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ സഭയുടെ പ്രൊവിൻഷ്യൽ ഫാ. മൈക്കിൾ ഊരാളി നിർവഹിച്ചു. തിരുനാളിന് ഒരുക്കമായി ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നുവരുന്നു.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫാ. കുര്യാക്കോസ് മറ്റം ഒഎഫ്എം കൺവെഞ്ച്വൽ, കൺവീനർ പി.ടി.ജോസ്, പബ്ലിസിറ്റി കൺവീനർ ആന്റണി പയ്യപ്പിള്ളി എന്നിവർ പങ്കെടുത്തു.
കൽപ്പറമ്പ് പള്ളി
വെള്ളാങ്കല്ലൂർ: കൽപറമ്പ് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദർശനതിരുന്നാളിനു കൊടിയേറ്റി. വികാരി ഫാ.ഡേവിസ് കുടിയിരിക്കൽ കൊടിയേറ്റത്തിനു മുഖ്യ കാർമികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന സന്ദേശം, ലദീത്ത്, നൊവേന. നാളെ വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, നോവേന, അനുമോദനയോഗം.
ഒൻപതിന് വൈകിട്ട് അഞ്ചിന് വേസ്പര, തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ, വിശുദ്ധ കുർബന, സന്ദേശം.
പത്തിന് തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബനയ്ക്ക് ഫാ. ജോൺ പാലിയേക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷാജു ചിറയത്ത് തിരുന്നാൾ സന്ദേശം നൽകും. ഫാ. വിൽജോ നീലങ്കാവിൽ സഹകാർമികനായിരിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
11ന് രാവിലെ 6.30ന് മരിച്ചവർക്ക് വേണ്ടിയുള്ള അനുസ്മരണ ബലി, സിമിത്തേരിയിൽ ഒപ്പീസ് തുടർന്ന് സ്നേഹ വിരുന്ന്.