സുകൃതം അഗതിമന്ദിരത്തിലെ പീഡനം: സമഗ്ര അന്വേഷണം വേണം: കെ.ജി. ശിവാനന്ദൻ
1467123
Thursday, November 7, 2024 2:23 AM IST
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ സുകൃതം അഗതിമന്ദിരത്തിൽ ഉണ്ടായ പീഡനം നാടിനെ ഞെട്ടിച്ച സംഭവമാണെന്ന് എൽഡിഎഫ്.
അഗതി മന്ദിരത്തിൽ ഉണ്ടായ പീഡനത്തെക്കുറിച്ചും സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസിനെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.