തൃശൂർ: വിമല കോളജിലെ ബിരുദദാന ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ഐക്യുഎസി കോ ഓർഡിനേറ്ററും ബോട്ടണി പ്രഫസറുമായ ഡോ. ജോസ് ടി.പുത്തൂർ മുഖ്യാതിഥിയായി.
സ്റ്റം ടെക്നിക്കൽ അഡ്വൈസറി ബോർഡ് അംഗവും ഡിഎസ്ടി അംഗവുമായ യു. നജീമ, തൃശൂർ നിർമല പ്രോവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ ക്രിസ്ലിൻ, വിമല കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്. വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ ടിസ ഇമ്മട്ടി, ഡോ. കെ.എ. മാലിനി, കൺട്രോൾ ഓഫ് എക്സാമിനേഷൻ ഡോ. എം. വിമല എന്നിവർ പങ്കെടുത്തു.