പുത്തൂർ: മരോട്ടിച്ചാലിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. പാടംവഴി സ്വദേശി ആച്ചേരിക്കുടിയിൽ പൗലോസിന്റെ വീട്ടുകിണറാണ് ഇടിഞ്ഞുതാഴ്ന്നത്. കിണറിന്റെ ചുറ്റുമതിൽ ഉൾപ്പടെ കിണറിലേക്ക് പതിച്ചു.
വർഷങ്ങളായി ഉപയോഗിച്ചിരുന്ന ഏഴ് കോൽ താഴ്ച്ചയുള്ള കിണറാണ് ഇടിഞ്ഞത്. ഇതോടെ കിണറിലെ വെള്ളവും ഉപയോഗ ശൂന്യമായി. വിവരമറിഞ്ഞ് വാർഡ്മെമ്പർ ടി.എ. അരോഷ് സ്ഥലം സന്ദർശിച്ചു. കിണറിന് സമീപത്തെ മോട്ടർ ഷെഡും അപകടാവസ്ഥയിലാണ് .