എരുമപ്പെട്ടി: റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരത്തംകോട് എ.കെ.ജി നഗർ സ്വദേശി വലിയപറമ്പിൽ പ്രേംകുമാർ (61) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം. ഉടൻതന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.