ഹരിപ്പാട്: വീയപുരത്തും സമീപപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. വാഹനങ്ങളിലെ ബാറ്ററികളാണ് മോഷ്ടാക്കള്‍ക്ക് ഏറെ പ്രിയം. കഴിഞ്ഞദിവസം വീയപുരത്ത് മുഹമ്മദ് റഫീഖിന്റെ (പോപ്പിയുടെ) യാര്‍ഡില്‍ കിടന്ന അഞ്ചു ടിപ്പറുകളിലെ ബാറ്ററി മോഷണം പോയി. ഒരുലക്ഷം രുപയോളം വിലവരുന്ന ബാറ്ററിയാണ് മോഷണം പോയതെന്ന് വാഹന ഉടമയായ പോപ്പി പറയുന്നു.
വീയപുരം പോലീസില്‍ പരാതിനല്‍കി. പായിപ്പാട് വര്‍ഷോപ്പില്‍ കിടന്ന രണ്ടു ടോറസിന്റെ ബാറ്ററിയും മോഷണം പോയി. നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹരിപ്പാടും പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ടിപ്പറുകളിൽനിന്നു ബാറ്ററികൾ മോഷണം പോകുന്നുണ്ട്. വീടുകളിലും ആരാധനാലങ്ങളിലും നടക്കുന്ന മോഷണത്തിനു പുറമേ വാഹനങ്ങളിലെ ബാറ്ററി മോഷണവും തുടരുകയാണ്. മോഷണം പതിവായതോടെ പൊതുജനം ഭീതിയിലാണ