പൂച്ചാക്കൽ: പാണാവള്ളി അസീസി സ്പെഷൽ സ്കൂളിൽ പുതിയതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെയും വെൽനെസ് സെന്ററിന്റെയും ഉദ്ഘാടനം കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോളി അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എംഎൽഎ മുഖ്യ അഥിതിയായിരുന്നു. ലില്ലി - ജോസ് ഫൗണ്ടേഷൻ ചെയർമാൻ, കൊച്ചിൻ ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് സാബു ജോസഫ് എന്നിവരുടെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഓഡിറ്റോറിയും വെൽനെസ് സെന്ററും നിർമിച്ചത്. ചടങ്ങിൽ ദേവമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ സൂസമ്മ, അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ആന്റണി കുഴിവേലി, ബ്ലോക്ക് അംഗം സി.പി. വിനോദ് കുമാർ, ഫാ. മിഥിൻ, ഫാ. ബിബിൻ ജോർജ്, ഉഷ ദേവി, സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.