ചവറ: യുവ കോവിൽത്തോട്ടത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ജെയ്സൺ ചടങ്ങിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ആൻസി സമ്മാനദാനം നടത്തി. റിജോ, ജോൺ ആന്റണി എന്നിവർ പ്രസംഗിച്ചു.