വെള്ളരിക്കുണ്ട്: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് മേഖലാതല കലാ-സാഹിത്യ മത്സരങ്ങളിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ഓവറോൾ കിരീടം നേടി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ നടന്ന സമ്മേളനത്തിൽ വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ട്രോഫി വിജയികൾക്ക് കൈമാറി.