ദേ​ശീ​യ സേ​വാ ധാ​ര്‍​മി​ക് പു​ര​സ്‌​കാ​ര നി​റ​വി​ല്‍ ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം
Wednesday, June 26, 2024 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ല​ങ്കാ​ന ആ​സ്ഥാ​ന​മാ​യ ല​താ രാ​ജാ ഫൗ​ണ്ടേ​ഷ​ന്‍ നി​സ്വാ​ര്‍​ത്ഥ സേ​വ​ന​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സേ​വാ ധാ​ര്‍​മി​ക് പു​ര​സ്‌​കാ​രം മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ലെ ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഏ​റ്റു​വാ​ങ്ങി. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം തെ​ല​ങ്കാ​ന സം​ഘ​റെ​ഡ്ഡി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ മ​നു ചാ​ക്കോ, ട്ര​സ്റ്റ് മെ​മ്പ​ര്‍ സു​സ്മി​ത ചാ​ക്കോ എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി.

ഈ​ശ്വ​രി​ഭാ​യ് മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​ജെ.​ഗീ​ത റെ​ഡ്ഡി, ജി​ല്ലാ ക​ള​ക്ട​ര്‍ ക്രാ​ന്തി വ​ള്ളു​രു, എം​എ​ന്‍​ആ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ എം.​രാ​ജു, ബാ​ല​ല​ത മ​ല്ല​വ​ര​പു എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ നാ​രാ​യ​ണ്‍ സേ​വാ സ​സ്താ​ന്‍, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഹീ​ല്‍, ഹൈ​ദ​രാ​ബാ​ദി​ലെ ആ​ന​ന്ദ​വി​ദ്യാ​ര്‍​ഥി​ഗൃ​ഹ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യി. അ​വാ​ര്‍​ഡ് ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം സ്ഥാ​പ​ക​ന്‍ പ​രേ​ത​നാ​യ എം.​എം.​ചാ​ക്കോ​യ്ക്കും ഷീ​ല ചാ​ക്കോ​യ്ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​താ​യി സു​സ്മി​ത ചാ​ക്കോ അ​റി​യി​ച്ചു.