നീ​ലേ​ശ്വ​രം പാ​ല​ത്തി​ന് സ​മീ​പം റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Friday, April 26, 2024 1:52 AM IST
നീ​ലേ​ശ്വ​രം: ദേ​ശീ​യ പാ​ത​യി​ൽ നീ​ലേ​ശ്വ​രം പാ​ല​ത്തോ​ടു ചേ​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്താ​ണ് റോ​ഡി​ന്‍റെ വ​ല​തു​വ​ശം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഈ ​ഭാ​ഗ​ത്താ​ണ്. അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് ട്രാ​ഫി​ക് പോ​ലീ​സ് നാ​ട​കെ​ട്ടി വാ​ഹ​ന​ഗ​താ​ഗ​തം ത​ട​ഞ്ഞി​ട്ടു​ണ്ട്. മ​റു​ഭാ​ഗ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

ഇ​തോ​ടെ പാ​ല​ത്തി​നു സ​മീ​പം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​ന്ന​ലെ ഇ​വി​ടെ ഏ​റെ നേ​രം കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള നീ​ലേ​ശ്വ​രം പാ​ല​ത്തി​ൽ ബ​ല​ക്ഷ​യം മൂ​ലം നേ​ര​ത്തേ ഒ​ന്നി​ല​ധി​കം ത​വ​ണ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​പാ​ലം പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ നീ​ലേ​ശ്വ​ര​ത്തി​നും ചെ​റു​വ​ത്തൂ​രി​നു​മി​ട​യി​ൽ തേ​ജ​സ്വി​നി​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള കാ​ര്യ​ങ്കോ​ട് പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പു​തി​യ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​ലിം​ഗ് ജോ​ലി​ക​ളാ​ണ് പ​ഴ​യ പാ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ക്കി​യ​തെ​ന്ന വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നീ​ലേ​ശ്വ​രം പാ​ല​വും ഇ​തേ രീ​തി​യി​ൽ അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​ത്.