ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ മാം​ഗോ ഫെ​സ്റ്റ്
Friday, May 3, 2024 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 16-ാമ​ത് മ​ല​ബാ​ര്‍ മാം​ഗോ​ഫെ​സ്റ്റ് മ​ധു​രം കി​സാ​ന്‍ മേ​ള ഒ​മ്പ​തു മു​ത​ല്‍ 12 വ​രെ ന​ട​ക്കും. കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച മാ​ങ്ങ​ക​ള്‍​ക്ക് പു​റ​മേ മ​റ്റു പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ​യും മൂ​ല്യ വ​ര്‍​ധ​ന ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​കും. കൂ​ടാ​തെ നൂ​ത​ന കൃ​ഷി രീ​തി​ക​ളെ​പ്പ​റ്റി​യും മ​റ്റു കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം മാം​ഗോ ഫെ​സ്റ്റി​നാ​യി ക​ര്‍​ഷ​ക​തി​ല​കം അ​വാ​ര്‍​ഡ് നേ​ടി​യ മ​ടി​ക്കൈ ച​തു​ര​ക്കി​ണ​റി​ലെ മാ​ധ​വി അ​മ്മ​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന് നേ​രി​ട്ട് ശേ​ഖ​രി​ച്ച മാ​മ്പ​ഴ​ങ്ങ​ള്‍ വി​പ​ണ​ന​ത്തി​ന് എ​ത്തി​ച്ച​ത് ഏ​റെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചി​രു​ന്നു. വി​പ​ണി ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന മാ​മ്പ​ഴ ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​വി​ല ന​ല്‍​കി കൈ​ത്താ​ങ്ങാ​വു​ന്ന ഈ ​പ്ര​വ​ര്‍​ത്തി ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍റെ തീ​രു​മാ​നം. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ല്‍ മാം​ഗോ ഫെ​സ്റ്റി​ന്‍റെ ആ​ദ്യ​ത്തെ പ്രീ​സെ​യി​ല്‍ ന​ട​ന്നു.

പ്രീ ​സെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​ണ്ട​ന്‍ കു​റ്റി​യാ​ട്ടൂ​ര്‍ ഇ​ന​ങ്ങ​ളും ക​ണി​ച്ചി​റ ശ്രീ​രാ​ഗം വീ​ട്ടി​ല്‍ ലോ​ഹി​താ​ക്ഷ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്ന് വി​ള​വെ​ടു​ത്ത പ്രീ​യൂ​ര്‍ ഇ​ന​വു​മാ​ണ് വി​പ​ണ​ന​ത്തി​നാ​യി ഒ​രു​ക്കി​യ​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ കൈ​വ​ശ​മു​ള്ള മാ​മ്പ​ഴ ഇ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​വു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല്‍​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 7012500672, 7012407349.