ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍ അ​നി​ശ്ചി​കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വച്ചു; കാ​ര​ണം കോ​വി​ഡ് !
Friday, May 3, 2024 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ല്‍ വ​രു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​താ​യി കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​തി​ഷേ​ധം പ​രാ​മ​ര്‍​ശി​ക്കാ​തെ വി​ചി​ത്ര കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മേ​യ് 24 വ​രെ​യു​ള്ള ടെ​സ്റ്റു​ക​ള്‍ എ​ല്ലാം റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് അ​പേ​ക്ഷ​ക​ര്‍​ക്ക് എ​സ്എം​എ​സ്. മു​ഖേ​ന ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

‌കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ല​ത്തി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ടെ​സ്റ്റു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യി​പ്പ്. ഈ ​മാ​സം 24 വ​രെ ഇ​നി ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍ ഒ​ന്നും ന​ട​ത്തു​ന്ന​ത​ല്ലെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. വി​ശ​ദീ​ക​ര​ണ​മാ​യി സ​ന്ദേ​ശ​മ​യ​ച്ച​ത് കോ​വി​ഡ് 19 മൂ​ല​മെ​ന്ന വി​ചി​ത്ര കാ​ര​ണം. ഒ​ടു​വി​ല്‍ സ​ങ്കേ​തി​ക പി​ഴ​വെ​ന്ന് തി​രു​ത്തി ആ​ര്‍​ടി​ഒ.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ആ​ര്‍​ടി​ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഡ്രൈ​വി​ംഗ് ടെ​സ്റ്റി​ല്‍ പ​രി​ഷ്‌​ക​ര​ണം വ​രു​ത്തി പു​റ​ത്തി​റ​ക്കി​യ 04/2024 സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.