ച​ങ്ങാ​തി​ക്കൂ​ട്ട​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് സൂ​ര​ജ്
Saturday, September 21, 2024 5:24 AM IST
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ളം​തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ല്‍ എ​ല്‍​പി സ്കൂ​ളി​ലെ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന സൂ​ര​ജ് ച​ങ്ങാ​തി​മാ​രോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് സാ​മൂ​ഹി​ക​വും മാ​ന​സി​ക​വു​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നും വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ല്‍ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സ​മ​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍, സ​ഹ​പാ​ഠി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ര​ക്ഷാ​ക​ര്‍​തൃ പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ബി​ആ​ര്‍​സി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ച​ങ്ങാ​തി​ക്കൂ​ട്ടം ഓ​ണം, പു​തു​വ​ര്‍​ഷം, മ​റ്റ് ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

വാ​ളം​തോ​ട് ഉ​ന്ന​തി​യി​ലെ ക​ണ്ടി​ല​പ്പാ​റ സു​ധീ​ഷി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് സെ​റി​ബ്ര​ല്‍ പ​ള്‍​സി ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ സൂ​ര​ജ്. വാ​ളം​തോ​ട് ട്രൈ​ബ​ല്‍ എ​ല്‍​പി സ്കൂ​ളി​ല്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് സൂ​ര​ജ്. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​മ​നോ​ജ് കു​മാ​ര്‍, ജി​ടി​എ​ല്‍​പി​എ​സ് വാ​ളം​തോ​ട് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മു​സ്ത​ഫ, മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പ്രേ​മ​രാ​ജ​ന്‍, എം.​പി. ഷീ​ജ, സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​ര്‍, സി​ആ​ര്‍​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, സ​ഹ​പാ​ഠി​ക​ള്‍ എ​ന്നി​വ​ര്‍ അ​ട​ക്ക​മു​ള്ള സം​ഘം ഓ​ണ​ദി​വ​സം രാ​വി​ലെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി ഓ​ണ​പ്പു​ക്ക​ള​മി​ട്ടു.


സൂ​ര​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഓ​ണ​പ്പാ​ട്ടു​ക​ളും ഓ​ണ​ക്ക​ളി​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സൂ​ര​ജ് താ​ളം പി​ടി​ച്ച് പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ച്ചു. ച​ങ്ങാ​തി​ക്കൂ​ട്ടം സൂ​ര​ജി​നും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും സ്നേ​ഹ​സ​മ്മാ​ന​മാ​യി ക​രു​തി​യി​രു​ന്ന ഓ​ണ​ക്കോ​ടി ബി​പി​സി എം. ​മ​നോ​ജ്കു​മാ​ര്‍ സൂ​ര​ജി​ന് ന​ല്‍​കി. അ​ധ്യാ​പ​ക​ര്‍ പ​ല വീ​ടു​ക​ളി​ല്‍ നി​ന്നാ​യി കൊ​ണ്ടു​വ​ന്ന ഓ​ണ​വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സ​ദ്യ സൂ​ര​ജി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ക​ഴി​ച്ചാ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം മ​ട​ങ്ങി​യ​ത്.

സി​ആ​ര്‍​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​റാ​യ എ. ​സെ​റീ​ന, സൗ​മ്യ ജോ​ണി, സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​രാ​യ എം.​പി. ഷ​ബ്ന, ദീ​പ ജോ​സ്, അ​ഞ്ജ​ലി, സ​ബി​ത്ത്, വി​വാ​സ് റോ​ഷ​ന്‍, കെ.​ജി. ദി​വ്യ, അ​ഞ്ജ​ലി, ദേ​വ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.