ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നൊ​രു​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്
Saturday, September 21, 2024 5:24 AM IST
നി​ല​മ്പൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് "സെ​ന്‍​ട്ര​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് മി​ഷ​ന്‍25' യോ​ഗം നി​ല​മ്പൂ​രി​ല്‍ ചേ​ര്‍​ന്നു.

വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ്, വി.​എ. ക​രീം, എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, കെ​പി​സി​സി അം​ഗം വി. ​സു​ധാ​ക​ര​ന്‍, ബാ​ബു ക​ല്ലാ​യി, എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, വി.​എ. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


എ​ട​ക്ക​ര: കോ​ണ്‍​ഗ്ര​സി​ന്‍റെ മി​ഷ​ന്‍ 2025ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര മ​ണ്ഡ​ലം സെ​ന്‍​ട്ര​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​മ്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഷ്റ​ഫ് രാ​ങ്ങാ​ട്ടൂ​ര്‍ ക്ലാ​സെ​ടു​ത്തു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​എ. ക​രീം, വി. ​സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു തോ​പ്പി​ല്‍ എ​ട​ക്ക​ര, പാ​ലൊ​ളി മെ​ഹ​ബൂ​ബ് നി​ല​മ്പൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ്, കെ.​സി. ഷാ​ഹു​ല്‍ ഹ​മീ​ദ്, അ​സീ​സ് ഉ​ണി​ച്ച​ന്തം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.