നി​ല​മ്പൂ​രി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ യൂ​ണി​ഫോ​മി​ല്‍ പേ​രും ലൈ​സ​ന്‍​സ് ന​മ്പ​രും ധ​രി​ക്കും
Saturday, September 21, 2024 5:18 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും യൂ​ണി​ഫോ​മി​ല്‍ സ്വ​ന്തം പേ​രും ലൈ​സ​ന്‍​സ് ന​മ്പ​രും ധ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

ഇ​തി​നാ​യി നെ​യിം​പ്ലേ​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​തി​ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 26ന് ​രാ​വി​ലെ 10ന് ​നി​ല​മ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഷ​ര്‍​ട്ടി​ല്‍ ധ​രി​ക്കു​ന്ന നെ​യിം​പ്ലേ​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തും.

സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സ് സ​ര്‍​വീ​സു​ക​ള്‍, സ്കൂ​ള്‍ ബ​സു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള എ​ല്ലാ സ്റ്റേ​ജ് ഗ്യാ​രേ​ജ് വാ​ഹ​ന​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍, ക​ണ്ട​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി സ​മ​യ​ത്ത് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ലു​ള്ള യൂ​ണി​ഫോ​മും അ​വ​യി​ല്‍ പേ​രും ന​മ്പ​രും ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സ്പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


യൂ​ണി​ഫോ​മി​ല്‍ പേ​രും ന​മ്പ​രും വെ​ള്ള​യി​ല്‍ ക​റു​പ്പ് അ​ക്ഷ​ര​ത്തി​ല്‍ എ​ഴു​തി​യ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ലാ​സ്റ്റി​ക് നെ​യിം​പ്ലേ​റ്റ് ഓ​ര്‍​ഗ​നൈ​സേ​ഷ​നി​ല്‍ അം​ഗ​മാ​യ ബ​സ് ഉ​ട​മ​ക​ളു​ടെ ബ​സു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും സൗ​ജ​ന്യ​മാ​യി നി​ല​മ്പൂ​രി​ല്‍ ന​ല്‍​കും. ഇ​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ല​മ്പൂ​ര്‍ സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ദി​ലീ​പ് നി​ര്‍​വ​ഹി​ക്കും.

ച​ട​ങ്ങി​ല്‍ എ​എം​വി​ഐ​മാ​രാ​യ ര​വി​വ​ര്‍​മ ഏ​റാ​ടി, മു​ഹ​മ്മ​ദ് ല​ബീ​ബ്, ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ നി​യാ​സ് ചാ​ലി​യാ​ര്‍, ഷൗ​ക്ക​ത്ത​ലി ഉ​ള്ളാ​ട്ട് പ​റ​മ്പ​ന്‍, കെ.​ടി.​മെ​ഹ​ബൂ​ബ്, ബാ​ബു മ​മ്പാ​ട്, ഷെ​മീ​ര്‍ അ​റ​ക്ക​ല്‍, നി​ധീ​ഷ്, ജ​ലീ​ഷ് മോ​നു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.