പുഴക്കാട്ടിരി: സഹകരണ ബാങ്കിന്റെ സുരക്ഷാ ജീവനക്കാരന്റെ തൂലികയില്‍ ചെറുകഥാ സമാഹാരം പുറത്തിറങ്ങി. ജീവിതത്തിന്റെ പ്രഹരങ്ങളില്‍ വീണുപോകാത്ത മനുഷ്യരുടെ അനുഭവകഥകളാണ്അഭിലാഷ് പുഴക്കാട്ടിരിയുടെ"തനിച്ചല്ലൊരിക്കലും ’ എന്ന ചെറുകഥാ സമാഹാരം.അഭിലാഷ് പത്തുവര്‍ഷമായി രാമപുരം സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഓര്‍മയില്‍ ഉടലെടുക്കുന്ന ജീവിത അനുഭവങ്ങളാണ് കഥാസമാഹാരമായി പുറത്തിറക്കിയിട്ടുള്ളത്. പുഴക്കാട്ടിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന് പി. സുരേന്ദ്രന് പുസ്തകം പ്രകാശനം ചെയ്തു. അഭിലാഷിന്റെ അമ്മയും സഹോദരനും ഭാര്യയുമാണ് പുസ്തകം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പേങ്ങാട്ട് അബ്ദുള്‍ അസീസ് അധ്യക്ഷനായിരുന്നു.